Top

തുഷാര അജിത് ആക്രമിക്കപ്പെട്ടെന്നത് സംഘപരിവാര്‍ വ്യാജപ്രചരണം, യുവാക്കളെ വെട്ടിയ സംഭവത്തില്‍ കേസ്

'ആക്രമിക്കപ്പെട്ട രണ്ട് ചെറുപ്പക്കാര്‍ മുസ്ലിം പേരുകാര്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇപ്പോഴത്തെ അവസ്ഥ'

27 Oct 2021 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തുഷാര അജിത് ആക്രമിക്കപ്പെട്ടെന്നത് സംഘപരിവാര്‍ വ്യാജപ്രചരണം, യുവാക്കളെ വെട്ടിയ സംഭവത്തില്‍ കേസ്
X

എറണാകുളത്ത് നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് വനിതാ സംരംഭകയായ തുഷാര അജിത്ത് എന്ന വ്യക്തിയെ യുവാക്കള്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ വ്യാജം. കെട്ടിട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിഷയത്തെ മറച്ചുപിടിച്ച് വിദ്വേഷം പ്രചരിപ്പിച്ചാണ് തുഷാര അജിത്ത് അടക്കമുള്ളവര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

കാക്കനാട് വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ തുഷാരയും സംഘവും ആക്രമിക്കുകയും വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാക്കളുടെ കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടം സ്വന്തമാക്കാന്‍ തുഷാര ശ്രമിച്ചിരുന്നു. ഇതിന്റെ പേരിലാണ് തര്‍ക്കമുണ്ടാവുകയും പിന്നാലെ ആക്രമിക്കപ്പെട്ടെന്ന വ്യാജപ്രചരണം സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത്.

സംഭവത്തെക്കുറിച്ച് ഹഫീസ് എന്ന യുവാവ് പറഞ്ഞത് ഇങ്ങനെ: ഏറെ ആശ്ചര്യപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായി കഴിഞ്ഞ മണിക്കൂറുകളില്‍ നടന്ന് കൊണ്ടിരിക്കുന്നൊരു സംഭവം ഷെയര്‍ ചെയ്യട്ടെ. ഇന്നലെ വൈകിട്ടോടെ എറണാകുളം കാക്കനാട്ട്, നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ച് റസ്റ്ററന്റ് നടത്തിയതിനും പന്നിയിറച്ചി വിളമ്പിയതിനും സംഘ് പരിവാര്‍ പ്രവര്‍ത്തകയായ തുഷാര അജിത്തിനെ യുവാക്കള്‍ ആക്രമിച്ചതായി ജനം ടിവി വാര്‍ത്ത പുറത്തു വിടുന്നു.

അത് കഴിഞ്ഞ് ശങ്കു ടി ദാസ്, ലസിതാ പാലക്കല്‍ തുടങ്ങി സംഘ് ഐടി സെല്ലുകാര്‍ തുടങ്ങി വെച്ച് ആയിരക്കണക്കിന് പോസ്റ്റുകളും ഷെയറുകളുമായി 'മുസ്ലിം റിപ്പബ്ലിക്കില്‍ ജിഹാദിമുസ്ലിംകള്‍ നടത്തിയ' അക്രമണത്തിനെതിരെ ക്ഷണനേരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പൈന്‍ ആരംഭിക്കുന്നു. കെ സുരേന്ദ്രന്‍, സന്ദീപ് വചസ്പതി, അനൂപ് ആന്റണി തുടങ്ങി ഉന്നത നേതാക്കളിലൂടെ തന്നെ വിഷപ്രചാരണം പ്രവഹിക്കുന്നു.

സമീപകാലത്ത് ഫുഡ് ഹലാല്‍ വിഷയം ഉന്നയിച്ച് രംഗപ്രവേശം ചെയ്ത കാസാ ക്രിസംഘിപേജുകള്‍ വഴി തുഷാരയെ ഉദാഹരിച്ച് ക്രിസ്ത്യന്‍ ഹിന്ദു മനുഷ്യര്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യത്തെ പറ്റി വെറുപ്പ് വമിപ്പിക്കുന്നു. ദോഷം പറയരുത്. ഒടുവില്‍ ദീപികയും ഏറ്റ് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ കര്‍മ്മ, ധര്‍മ്മാദി ഓണ്‍ ലൈന്‍ സൈറ്റുകളില്‍ തുടങ്ങി നോര്‍ത്തിന്ത്യന്‍ സംഘി മീഡിയകള്‍ വിഷയമേറ്റെടുക്കുന്നു. പദ്മപിള്ള തുടങ്ങി വെച്ച് ട്വിറ്ററില്‍ ഹിന്ദു സ്ത്രീയെ ആക്രമിച്ച ജിഹാദികളുടെ കേരളത്തെ പറ്റി വ്യാപകമായ ട്വീറ്റുകള്‍ വരുന്നു.

ഇനി വിഷയത്തിന്റെ യാഥാര്‍ഥ്യം:

'കാക്കനാട് വര്‍ഗ്ഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങില്‍ പെട്ട ഒന്നായ ഡെയിന്‍ റെസ്റ്റൊ കഫേ ബിനോജ്, നകുല്‍ എന്നിവര്‍ നടത്തുന്നതാണ്. ഇവരെ അവിടെ നിന്ന് ഒഴിപ്പിക്കാന്‍ ആഗ്രഹിച്ച തുഷാര അജിത്തും ഭര്‍ത്താവും കൂട്ടരും കഫേയുടെ മുന്നിലെ കൗണ്ടര്‍ എടുത്ത് കൊണ്ട് പോവുകയും അത് ചോദ്യം ചെയ്ത ഇരുവരെയും തുഷാരയുടെ സഹായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതില്‍ വെട്ടേറ്റ ബിനോജിന്റെ ആദ്യ സര്‍ജറി കഴിഞ്ഞ് ഹോസ്പിറ്റലില്‍ തുടരുകയാണ്. ഇവരുടെ പരാതിയില്‍ തുഷാരയ്ക്കും കൂട്ടര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളതായി ഇന്‍ഫോ പാര്‍ക്ക് പോലീസ് അറിയിച്ചിട്ടുണ്ട്.

മാത്രമല്ല മാനഹാനി നടത്തിയെന്ന സംഘിസ്ത്രീയുടെ വ്യാജപരാതിയില്‍ ബിനോജ് നകുല്‍ എന്നിവര്‍ക്കെതിരെയും കേസ് ഉണ്ട്.ജനം ടിവി വാര്‍ത്ത നല്‍കിയതില്‍ യുവാക്കളുടെ പേരുകള്‍ നല്‍കാത്തതില്‍ തന്നെ പ്രൊപ്പഗണ്ട വ്യക്തമായിരുന്നു. പോലീസ് വിശദീകരിച്ച കെട്ടിട്ടത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായതായ ഈ വിഷയം മറച്ച് വെച്ചും കേസില്‍ നിന്ന് രക്ഷപ്പെടാനും ഹലാല്‍ ഫുഡിന്റെ പേരില്‍ ജിഹാദി ആക്രമണമെന്ന നിലയില്‍ വര്‍ഗ്ഗീയ ദ്രുവീകരണത്തിനുമാണ് സംഘ് പരിവാരുകാരി ലൈവില്‍ തുടങ്ങി മേല്‍ അജണ്ടയാരംഭിച്ചത്.

മറുനാടന്‍, നിഷ്പക്ഷത നടിക്കാനായാവും പോലീസിനെ ഉദ്ധരിച്ചും മറ്റെ ഇരുകൂട്ടരുടെയും വാദങ്ങള്‍ നല്‍കിയെങ്കിലും വാര്‍ത്ത നല്‍കിയിട്ടുണ്ട്. അഥവാ ബിനോജ്, നകുല്‍ എന്നീ യുവാക്കളെ സംഘികള്‍ അങോട്ട് ആക്രമിച്ച വിഷയമാണ് മുസ്ലിം ജിഹാദികള്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് ഹിന്ദുസ്ത്രീയെ അക്രമിച്ചതായി ഇപ്പോഴും ഇന്ത്യയിലുടനീളം പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. പലരുടെയും സര്‍ക്കിളില്‍ എത്താത്ത കാരണം ഈ പ്രചാരണങ്ങള്‍ ഇതു വരെ അറിഞ്ഞിട്ടില്ലാത്ത ആളുകള്‍ക്ക് തുഷാര അജിത്ത് എന്നൊ നോണ്‍ ഹലാല്‍ എന്നൊ ഗൂഗിളിലും ഫേസ്ബുക്കിലും സെര്‍ച്ച് ചെയ്താല്‍ വ്യാപ്തി മനസ്സിലാവുന്നതാണ്.

ഇനി തര്‍ക്കത്തില്‍ പെട്ട് ആക്രമിക്കപ്പെട്ട ആ നിരപരാധികളായ രണ്ട് ചെറുപ്പക്കാര്‍ മുസ്ലിം പേരുകാര്‍ ആയിരുന്നെങ്കില്‍ എന്ന് കൂടി വെയ്ക്കുക.. എന്താകുമായിരുന്നു പ്രചാരണത്തുടര്‍ച്ചയുടെ ഇപ്പോഴത്തെ അവസ്ഥ. നോര്‍ത്തിന്ത്യന്‍ സംഘികള്‍ക്കെതിരെ മുഹമ്മദ് ഷമ്മിക്ക് നല്‍കുന്ന ഐക്യദാര്‍ഡ്യത്തിനൊപ്പം തന്നെ കേരളത്തില്‍ തുടങ്ങി കേരളത്തിനെതിരെ തുടരുന്ന ഈ വ്യാജപ്രചാരത്തെയും നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്. ഏതൊ ഇന്‍സ്റ്റാ അകൗണ്ട്‌സ് തുടങ്ങി വെച്ചാല്‍ വരെ നുണബോംബു കൊണ്ട് ഭീതിപ്പെടുത്താന്‍ കഴിയുന്ന കാല അവസ്ഥകളെ ചെറുത്തെ തീരൂ.

Next Story

Popular Stories