മൂന്നാം തവണയും കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്

dot image

സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ലിസ്റ്റിൻ സ്റ്റീഫൻ. ഇത് മൂന്നാം തവണയാണ് ലിസ്റ്റിൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറല്‍ സെക്രട്ടറിയായി എസ്എസ്ടി സുബ്രഹ്‌മണ്യനും ജോയിന്റ് സെക്രട്ടറിയായി എ മാധവന്‍, മുകേഷ് ആര്‍ മേത്ത, പിഎ സെബാസ്റ്റ്യന്‍ എന്നിവരും ട്രഷററായി വിപി മാധവന്‍ നായരും തിരഞ്ഞെടുക്കപ്പെട്ടു.

കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ-വിതരണ കമ്പനിയുടെയും എസ്‌ഐഎഫ്എ(സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമി) സൗത്ത് സ്റ്റുഡിയോസ്, സൗത്ത് ഫ്രെയിംസ് എന്നീ സ്ഥാപനങ്ങളുടെയും ഉടമയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിന്‍ സ്റ്റീഫന്‍.

കുഞ്ചാക്കോ ബോബന്‍-രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുമിക്കുന്ന 'ഒരു ദുരൂഹസാഹചര്യത്തില്‍', നിവിന്‍ പോളിയെ നായകനാക്കി ഗരുഡന് ശേഷം അരുണ്‍ വര്‍മ്മ ഒരുക്കുന്ന 'ബേബി ഗേള്‍', ഗുരുവായൂരമ്പല നടയിലിന് ശേഷം പൃഥ്വിരാജ്-വിപിന്‍ ദാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സന്തോഷ് ട്രോഫി എന്നിവയാണ് ഇനി ലിസ്റ്റിന്റെ നിർമാണത്തിൽ പുറത്തിറങ്ങാനുള്ള സിനിമകൾ.

Content Highlights: Listin Stephen elected as Distribution assosiation president for third time

dot image
To advertise here,contact us
dot image