
അഹമ്മദാബാദ് എയർഇന്ത്യ അപകടത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് എയർലൈൻ റേറ്റിങ്സ്.കോം എന്ന വെബ്ബ് സൈറ്റ്. പട്ടിക പ്രകാരം. എയർ ന്യൂസിലാൻഡാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുഴുവൻ സർവീസ് എയർലൈൻ. അതേസമയം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ചെലവ് കുറഞ്ഞ കാരിയർ സർവീസ് HK എക്സ്പ്രസ് ആണ്.
സുരക്ഷിതമായ മുഴുവൻ സർവീസ് എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്സും എമിറേറ്റ്സും സംയുക്തമായി മൂന്നാം സ്ഥാനത്താണ്, എത്തിഹാദ് എയർവേയ്സ് അഞ്ചാം സ്ഥാനത്താണ്.അതേസമയം, റാങ്കിംഗ് അനുസരിച്ച് ഏറ്റവും സുരക്ഷിതമായ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിൽ ഒന്ന് ഫ്ലൈ ദുബായിയും മറ്റൊന്ന് എയർ അറേബ്യയുമാണ്.
ചെക്ക് പൈലറ്റുമാരുമായും വ്യോമയാന വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തുന്നതിനു പുറമേ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഗുരുതരമായ സംഭവങ്ങൾ, ഫ്ലീറ്റ് പ്രായം, ഫ്ലീറ്റ് വലുപ്പം, സംഭവങ്ങളുടെ നിരക്ക്, മരണനിരക്ക്, ലാഭക്ഷമത, IOSA സർട്ടിഫിക്കേഷൻ, ICAO കൺട്രി ഓഡിറ്റ് പാസ്, പൈലറ്റ് വൈദഗ്ധ്യവും പരിശീലനവും എന്നിവ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്.
Content Highlights: List of the safest airlines in the world