Top

ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകി

ബിനീഷ് കോടിയേരിയുടെ വീടാക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു ബിജെപി ഓഫീസിനെതിരെ ആക്രമണമുണ്ടായത്

25 Nov 2021 1:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകി
X

തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയിരിക്കുന്നത്. സിപിഐഎം കൗൺസിലർ ആയിരുന്ന ഐപി ബിനു, എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ.

2017 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിപിഐഎം മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടാക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു ബിജെപി ഓഫീസിനെതിരെ ആക്രമണമുണ്ടായത്. ബിനീഷിന്റെ വീടാക്രമിച്ചതിന് പ്രത്യാക്രമായിരുന്നു ഓഫീസ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതേസമയം സർക്കാർ അപേക്ഷയ്ക്ക് തടസ ഹർജിയുമായി ബിജെപി രം​ഗത്തുവന്നിട്ടുണ്ട്. തടസ്സ ഹർജി നൽകി. കേസ് അടുത്ത വർഷം ജനുവരി ഒന്നിന് പരിഗണിക്കും. ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ്റെ കാർ ഉൾപ്പെടെ ഓഫീസിലുണ്ടായിരുന്ന ആറ് കാറുകൾ തകർക്കുക, ഓഫീസ് ചില്ലുകൾ എറിഞ്ഞ് തകർത്തു, സുരക്ഷാ ഉദ്യോ​ഗസ്ഥരെ ചീത്ത വിളിച്ചു തുടങ്ങിയതാണ് പ്രതികൾക്ക് നേരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ.

Next Story

Popular Stories