Top

സ്‌കൂള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട; എല്ലാ ഉത്തരവാദിത്വവും സര്‍ക്കാരിന്: വിദ്യാഭ്യാസ മന്ത്രി

തുടക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമല്ലെന്നും മന്ത്രി വ്യക്തമാക്കി.

31 Oct 2021 9:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കൂള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട; എല്ലാ ഉത്തരവാദിത്വവും സര്‍ക്കാരിന്: വിദ്യാഭ്യാസ മന്ത്രി
X

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കുന്നതിനുളള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആശങ്കകള്‍ ഇല്ലാതെ കുട്ടികള്‍ക്ക് ക്ലാസ് മുറികളിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായും മന്ത്രി വ്യക്തമാക്കി.

അതേ സമയം സ്‌കൂള്‍ തുറക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ തോതില്‍ ഉണര്‍വ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ഏറ്റവും വലിയ പ്രയാസം നേരിട്ടത് നമ്മുടെ കുട്ടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ യുപി സ്‌കൂളില്‍ രാവിലെ 8:30നു നടക്കും.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തിക്കുക. രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിദ്യാലയങ്ങള്‍ തുറക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ തോതില്‍ ഉണര്‍വ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പറ്റിയ മാസ്‌കുകള്‍ തന്നെയായിരിക്കും സ്‌ക്കൂളുകളില്‍ വിതരണം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

അതേ സമയം 2282 അധ്യാപകര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരായുണ്ട്. വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈനായി ക്ലാസ്സെടുക്കാം. പകരമായി സ്‌കൂളുകളില്‍ താത്കാലിക അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ 24300 തെര്‍മ്മല്‍ സ്‌ക്യാനര്‍ വിതരണം ചെയതായും വിദ്യാഭ്യസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. തുടക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമല്ലെന്നും മന്ത്രി വ്യക്തമാക്കി.

Next Story