'സംസാരിക്കുന്നവരിലേക്ക് ക്യാമറ ഓട്ടോമാറ്റിക്കായി ഫോക്കസാവും'; പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും വൈഡ് ഷോട്ടിലുണ്ടെന്ന് സ്പീക്കര്‍
ഇന്ന് സഭ ചേര്‍ന്നത് ആകെ അഞ്ച് മിനിറ്റാണ്. ഭരണപക്ഷ പ്രതിഷേധവും ടിവിയില്‍ വന്നിട്ടില്ല.
27 Jun 2022 4:01 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭയില്‍ സംസാരിക്കുന്നവരെയാണ് സഭാ ടിവിയില്‍ കാണിക്കുന്നതെന്നും അല്ലാതെ പ്രതിഷേധിക്കുന്നവരെ അല്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. സഭാ നടപടികള്‍ കാണിക്കാനാണ് സഭാ ടിവി. പ്രതിപക്ഷത്തിന് നിന്ന് ആരും സംസാരിച്ചിട്ടില്ല. അതുകൊണ്ടാണ് പ്രതിപക്ഷത്തെ കാണിക്കാതിരുന്നത്. വൈഡ് ഷോട്ടില്‍ പ്രതിപക്ഷ നേതാവിനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണിച്ചിരുന്നെന്നും സ്പീക്കര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞത്: നിയമസഭയില്‍ സംസാരിക്കുന്നവരെയാണ് സഭാ ടിവിയില്‍ കാണിക്കുന്നത്. പ്രതിഷേധം കാണിക്കല്‍ അല്ല സഭാ ടിവിയുടെ പ്രവര്‍ത്തനരീതി. സഭാ നടപടികള്‍ കാണിക്കലാണ്.
ഇന്ന് സഭയില്‍ രണ്ട് വിഭാഗത്തില്‍ നിന്നും പ്രതിഷേധമുണ്ടായി. സഭയില്‍ ആകെ സംസാരിച്ചത് രണ്ടുപേരാണ്. ഒന്ന് സ്പീക്കറും തദ്ദേശസ്വയഭരണവകുപ്പ് മന്ത്രിയും. അദ്ദേഹം ചോദ്യത്തിന് ഉത്തരം നല്കാന് ശ്രമിച്ചു. പ്രതിപക്ഷത്തിന് നിന്ന് ആരും സംസാരിച്ചിട്ടില്ല. അതുകൊണ്ടാണ് പ്രതിപക്ഷത്തെ കാണിക്കാതിരുന്നത്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇരിക്കുന്നത് സഭാ ടിവിയില്‍ കാണിച്ചിട്ടുണ്ട്. സംസാരിക്കുന്നവരിലേക്കാണ് ക്യാമറ ഓട്ടോമാറ്റിക്കായി ഫോക്കസ് ചെയ്യുന്നത്. മാനുവലായി കാണിക്കുന്നത് അല്ല.
സോമനാഥ് ചാറ്റര്‍ജി സ്പീക്കറായിരുന്നപ്പോള്‍ ടിവിയില്‍ വന്ന ഒരു രംഗം ശ്രദ്ധയില്‍പ്പെടുത്തുകയാണ്. അത് എംപിമാര്‍ക്ക് പണം കൊടുത്തത് സംബന്ധിച്ച ഒരു രംഗമാണ്. അത് ബന്ധപ്പെട്ടയാളുകള്‍ സഭയുടെ ഇത് മേശപ്പുറത്ത് വയ്ക്കുമ്പോഴാണ്. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും നടുത്തളത്തില്‍ ഇറങ്ങിയപ്പോഴാണ് വന്നത്. അത് അല്ലാതെ പ്രതിഷേധങ്ങള്‍ മാത്രമായിട്ട് എവിടെയും കാണിക്കാറില്ല. സഭയിലെ നടപടിക്രമങ്ങളാണ് സഭാ ടിവിയില്‍ കാണിക്കുന്നത്. പാര്‍ലമെന്റിലാണെങ്കിലും നിയമസഭയിലാണെങ്കിലും. ഇന്ന് പ്രതിപക്ഷ നേതാവ് സംസാരിച്ചിരുന്നെങ്കില്‍ പ്രതിഷേധവും അതില്‍ വരുമായിരുന്നു.
വൈഡ് ഷോട്ടില്‍ പ്രതിപക്ഷ നേതാവിനെയും മുന്‍ മുഖ്യമന്ത്രിയെയും കാണിച്ചിരുന്നു. ആരാണ് സംസാരിക്കുന്നത് അവരെയാണ് ഫോക്കസ് ചെയ്യുന്നത്. അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ സംസാരിച്ചില്ല. ഇന്ന് സഭ ചേര്‍ന്നത് ആകെ അഞ്ച് മിനിറ്റാണ്. ഭരണപക്ഷ പ്രതിഷേധവും ടിവിയില്‍ വന്നിട്ടില്ല.