Top

പ്രകോപന മുദ്രാവാക്യം; 500 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; അറസ്റ്റ്

സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

8 Jan 2022 9:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രകോപന മുദ്രാവാക്യം; 500 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; അറസ്റ്റ്
X

കൊടുങ്ങല്ലൂരില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സത്യേഷ് ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച്ച കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിയുയര്‍ന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള മുദ്രാവാക്യത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കിട്ടിരുന്നു. തുടര്‍ന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

സംഭവത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനും, ഗതാഗത തടസമുണ്ടാക്കിയതിനും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളി വിവാദമായതോടെ കേസില്‍ ഇതുമായി ബസപ്പെട്ട വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

Next Story