Top

തൊടുപുഴ ട്രൈബല്‍ ഹോസ്റ്റലിലെ നാല് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം

കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

28 Sep 2022 3:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൊടുപുഴ ട്രൈബല്‍ ഹോസ്റ്റലിലെ നാല് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം
X

ഇടുക്കി: തൊടുപുഴയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നും നാല് വിദ്യാര്‍ത്ഥികളെ കാണാതായി. ഇന്ന് രാവിലെ 8.30ഓടെയാണ് 12,13 വയസുള്ള കുട്ടികളെ കാണാതായത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഹോസ്റ്റല്‍ വിട്ടു പോകുമെന്ന് ഇവര്‍ മറ്റുകുട്ടികളോട് പറഞ്ഞിരുന്നുവെന്നാണ് വിവരം.

അതേസമയം പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കു പറയുമെന്ന് പേടിച്ച് വീടുവിട്ട പതിനഞ്ചുകാരനെ ഉപ്പുതറ പൊലീസ് കണ്ടെത്തി വീട്ടുകാര്‍ക്കൊപ്പം അയച്ചു. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഓണപരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച വീടുവിട്ടത്.

റാന്നിയില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള സ്വകാര്യബസില്‍ യാത്ര ചെയ്ത കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഉപ്പുതറ പൊലീസില്‍ വിവരം അറിയിച്ചു. കുട്ടിയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് വീട്ടുകാരെ വിവരം അറിയിക്കുകയായിരന്നു.

Story Highlights: Police Started Investigation On Thodupuzha Missing Case

Next Story