Top

ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകം; ജൂസില്‍ വിഷം കലര്‍ത്തി കൊന്നതെന്ന് പൊലീസ്

വിഷം കലര്‍ത്തിയ ജ്യുസ് നല്‍കിയാണ് റഹീം റിനിയെ കൊന്നതെന്നു ലാബ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞതയാണ് പോലിസ് വ്യക്തമാക്കിയത്

30 Jan 2022 2:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകം; ജൂസില്‍ വിഷം കലര്‍ത്തി കൊന്നതെന്ന് പൊലീസ്
X

മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലിസ്. മാനസികവൈകല്യമുള്ള യുവതിയെ പ്രതി ജൂസില്‍ വിഷം കലര്‍ത്തിയാണ് കൊന്നത്. റിമാന്റില്‍ കഴിയുന്ന എടവക സ്വദേശി റഹീമാണ് കേസിലെ പ്രതി.

എടവക മൂളിത്തോട് പള്ളിക്കല്‍ സ്വദേശിയായ റിനിയാണ് 2021 നവംബര്‍ 20 ന് മരിച്ചത്. റിനിയുടെ ആസ്വാഭാവിക മരണത്തിനു പിന്നില്‍ ഓട്ടോ ഡ്രൈവറായ റഹീമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയ റഹീമിനെ തമിഴ്‌നാട് ഏര്‍വാടിയില്‍ നിന്നാണ് മാനന്തവാടി പോലിസ് കസ്റ്റഡിയിലെടുത്തത്. റിനി മരിക്കുമ്പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്നു.

വിഷം കലര്‍ത്തിയ ജ്യുസ് നല്‍കിയാണ് റഹീം റിനിയെ കൊന്നതെന്നു ലാബ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞതയാണ് പോലിസ് വ്യക്തമാക്കിയത്. ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞിന്റെ പിതാവും റഹീമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു യുവതിയെ ബലാത്സംഘം ചെയ്യാന്‍ ശ്രമിച്ച തിനും റഹീമിനെതിരെ കേസ് ഉണ്ട്. മാനസിക വൈകല്യമുള്ള യുവതിയെയും കുഞ്ഞിനേയും കൊന്നതിനു കൂടുതല്‍ വകുപ്പുകള്‍ റഹീമിനെതിരെ ചുമത്തുമെന്നും പോലിസ് വ്യക്തമാക്കി.

Next Story