Top

ആനയ്ക്ക് പനംപട്ട ശേഖരിക്കാനെത്തിയവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ട് പേര്‍ കൂടി പിടിയില്‍

17 Oct 2022 2:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആനയ്ക്ക് പനംപട്ട ശേഖരിക്കാനെത്തിയവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ട് പേര്‍ കൂടി പിടിയില്‍
X

കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടില്‍ ആനയ്ക്ക് പനംപട്ട ശേഖരിക്കാനെത്തിയവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. കൊല്ലം വടക്കേവിള തെക്കേക്കാവ് ക്ഷേത്രത്തിന് സമീപം വയലില്‍ പുത്തന്‍വീട്ടില്‍ സെയ്ദലി, വടക്കേവിള തെക്കേകാവ് മടയ്ക്കല്‍വീട്ടില്‍ ബിവിന്‍ എന്നിവരാണ് പിടിയിലായത്.

അഞ്ചാലുംമൂട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി ദേവരാജന്‍, എസ്‌ഐമാരായ അബ്ദുല്‍ ഹക്കീം, പ്രദീപ് കുമാര്‍, എസ്‌ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി.

ചങ്ങനാശേരി ഇത്തിത്താനം വലിയപറമ്പില്‍ ജാസ്ബിന്‍ ജോസ്, വടക്കേവിള വയലില്‍പുത്തന്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷംനാദ്, തൃക്കരുവ താവിട്ട്‌മേലതില്‍ ശ്രീലാല്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Story Highlights: police case against five person at kollam

Next Story

Popular Stories