Top

റോയ് വയലാടിനെതിരെ പോക്‌സോ കേസ്

കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തില്‍ റോയ് വയലാട് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

11 Feb 2022 9:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോയ് വയലാടിനെതിരെ പോക്‌സോ കേസ്
X

കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ അന്വേഷണം നേരിടുന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാടിനെതിരെ പോക്‌സോ കേസ്. ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ ബലാത്സംഘം ശ്രമം നടത്തിയെന്നാണ് കേസ്. കോഴിക്കോട് സ്വദേശികളായ അമ്മയുടേയും മകളുടേയും പരാതിയിലാണ് പൊലീസ് കേസെടുത്തത്.

റോയിയുടെ സുഹൃത്തായ സൈജു തങ്കച്ചനെതിരേയും മറ്റൊരു യുവതിക്കെതിരേയും പരാതിയുണ്ട്. ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം.

കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തില്‍ റോയ് വയലാട് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വാഹനാപകടം നടന്ന ദിവസം മോഡലുകള്‍ എത്തിയ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ക്യാമറ ഹാര്‍ഡ് ഡിസ്‌കുകള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്.

ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്‌കില്‍ ഒന്ന് മാത്രമാണ് റോയ് പൊലീസിന് നല്‍കിയത്. ഇതില്‍ വേണ്ടത്ര ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്.

Next Story