Top

'നികൃഷ്ട ജീവിയെന്ന് വിളിച്ചവര്‍ക്കായി പണിയെടുക്കുന്നത് അപമാനകരം'; തൃശൂര്‍ ഭദ്രാസനാധിപനെതിരെ പി സി ജോര്‍ജ്

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയെ നികൃഷ്ടജീവിയെന്ന് വിളിച്ചത് വിവാദമായിരുന്നു.

30 May 2022 6:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നികൃഷ്ട ജീവിയെന്ന് വിളിച്ചവര്‍ക്കായി പണിയെടുക്കുന്നത് അപമാനകരം; തൃശൂര്‍ ഭദ്രാസനാധിപനെതിരെ പി സി ജോര്‍ജ്
X

കോട്ടയം: തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പ്രസ്താവനക്കെതിരെ ജനപക്ഷം നേതാവ് പി സി ജോര്‍ജ്. താനൊരു പിതാക്കന്മാരേയും നികൃഷ്ട ജീവി എന്ന് വിളിച്ചിട്ടില്ല. നികൃഷ്ട ജീവിയെന്ന് വിളിച്ച ആളിന് വേണ്ടി പണിയെടുക്കുന്നത് ആരെങ്കിലും ഏറ്റെടുത്താല്‍ അത് അപമാനകരമാണെന്നും പി സി ജോര്‍ജ് പറഞ്ഞു. ബിഷപ്പ് പറയുന്നത് കേട്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്ന് പി സി ജോര്‍ജ് പരിഹസിച്ചു.

'ബിഷപ്പ് പറയുന്നത് കേട്ടപ്പോള്‍ ചിരിവന്നു. ഞാനൊരു പിതാക്കന്മാരേയും നികൃഷ്ട ജീവി എന്നൊന്നും വിളിച്ചിട്ടില്ല. നികൃഷ്ട ജീവിയെന്ന വിളിച്ച ആളിന് വേണ്ടി പണിയെടുക്കുന്നത് ആരെങ്കിലും ഏറ്റെടുത്താല്‍ അത് അപമാനകരമാണെന്നാണ് എനിക്ക് ബിഷപ്പിനോട് പറയാനുള്ളത്. പിണറായി പക്ഷക്കാരനായതിനാല്‍ വ്യക്തിപരമായ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തേയും പിണറായി നികൃഷ്ട ജീവിയെന്നാണ് വിളിക്കുന്നത് എന്നോര്‍ക്കുക.' പി സി ജോര്‍ജ് പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയെ നികൃഷ്ടജീവിയെന്ന് വിളിച്ചത് വിവാദമായിരുന്നു. കള്ളം പറയില്ല എന്ന് നമ്മള്‍ വിശ്വസിക്കുന്ന ഒരു മഹാന്‍ യു ഡി എഫിന് വേണ്ടി പ്രചാരവേല നടത്തുകയാണ് ഇങ്ങനെയുള്ളവരെ നികൃഷ്ട ജീവി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്നാണ് ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയന്‍ മത്തായി ചാക്കോ അനുസ്മരണ പരിപാടിയില്‍ തിരുവമ്പാടിയില്‍ പറഞ്ഞത്. ഇക്കാര്യത്തെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പി സി ജോര്‍ജിന്റെ പ്രതികരണം.

പിസി ജോര്‍ജിനെ ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു മിലിത്തിയോസ് പറഞ്ഞത്. ജോര്‍ജ് ക്രിസ്ത്യനികളുടെ ചാമ്പ്യനാകണ്ട. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയില്‍ പോകാതെ ജോര്‍ജിന് നിവൃത്തിയില്ലെന്നും മാര്‍ മിലിത്തോസ് പറഞ്ഞിരുന്നു.

STORY HIGHLIGHTS: PC George Against Yuhanon Mar Meletius

Next Story