Top

ആലപ്പുഴയിൽ കൃഷിനാശം; മടവീണ് 400 ഏക്കർ പാടശേഖരം നശിച്ചു

3200 ഏക്കര്‍ നെല്‍കൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്.

20 Oct 2021 2:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴയിൽ കൃഷിനാശം; മടവീണ് 400 ഏക്കർ പാടശേഖരം നശിച്ചു
X

ആലപ്പുഴയില്‍ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു. ചെറുതന തേവേരി തണ്ടപ്ര പാടത്താണ് മടവീഴ്ചയുണ്ടായത്. ലോവര്‍, അപ്പര്‍ കുട്ടനാട് ഭാഗത്തെ നെല്‍കൃഷി പ്രതിസന്ധിയിലാണ്. വെച്ചൂരില്‍ കൊയ്ത്തിനടുത്ത 1500 ഏക്കര്‍ നെല്‍കൃഷി നശിച്ചു. 3200 ഏക്കര്‍ നെല്‍കൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്.

ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നു മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലകളില്‍ ഇന്ന് മുതല്‍ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. കേരള,കൊച്ചി, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ ഇന്ന് മുതല്‍ 23 വരെയുളള പരീക്ഷകളും, കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് മുതല്‍ 22 വരെയുളള പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വ്വകലാശാല ഇന്നത്തെ പരീക്ഷകള്‍, നാളെ തുടങ്ങാനിരുന്ന കുഫോസ് പിജി സ്‌പോട്ട് അഡ്മിഷന്‍, നാളെ നടക്കേണ്ടിയിരുന്ന് ഫൈന്‍ ആര്‍ട്‌സ് പരീക്ഷയും എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനി വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story