
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വീണ്ടും മിന്നും പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 87 റൺസ് കണ്ടെത്തിയാണ് യശസ്വി മടങ്ങിയത്. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ യശസ്വിക്ക് എഡ്ജ്ബാസ്റ്റണിൽ 13 റൺസ് അകലെയാണ് സെഞ്ച്വറി നഷ്ടമായത്.
എങ്കിലും മികച്ച പ്രകടനത്തോടെ ജയ്സ്വാൾ ആരാധകരുടെ കയ്യടി നേടുകയാണ്. കെ എൽ രാഹുൽ 26 പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്ത് മടങ്ങിയപ്പോൾ മറുവശത്ത് പോസിറ്റീവായാണ് യശസ്വി ബാറ്റ് വീശിയത്. 107 പന്തിൽ നിന്ന് 13 ബൗണ്ടറികളോടെയാണ് യശസ്വി 87 റൺസ് എടുത്തത്.
Yashasvi Jaiswal continues his fine form with the bat 👌👌
— BCCI (@BCCI) July 2, 2025
The #TeamIndia opener reaches his 11th Test FIFTY with a stylish four 🙌
Updates ▶️ https://t.co/Oxhg97g4BF#ENGvIND | @ybj_19 pic.twitter.com/QKLUDnUA4w
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ മികച്ച പ്രകടത്തോടെ രോഹിത് ശർമയുടെ തകർപ്പനൊരു റെക്കോർഡും ജയ്സ്വാൾ മറികടന്നു. സേന രാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ് മത്സരത്തിൽ യശസ്വി ജയ്സ്വാൾ സ്വന്തമാക്കുന്ന അഞ്ചാമത്തെ അർധ സെഞ്ച്വറിയാണിത്. സേന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി എന്ന നേട്ടത്തിലാണ് രോഹിത് ശർമയെ യശസ്വി മറികടന്നത്. നാല് അർധ സെഞ്ച്വറികളാണ് ഈ രാജ്യങ്ങളിൽ രോഹിത്തിന്റെ പേരിലുള്ളത്.
അതേസമയം ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് ഫിഫ്റ്റി നേടുന്ന താരം എന്ന നേട്ടത്തിൽ രോഹിത്തിനെ മറികടക്കാൻ യശസ്വിക്ക് അൻപതിന് മുകളിൽ ഒരു സ്കോർ കൂടി മതി. ഇംഗ്ലണ്ടിനെതിരെ 20 അർധ സെഞ്ച്വറികൾ നേടിയ സുനിൽ ഗവാസ്കറാണ് ലിസ്റ്റിൽ ഒന്നാമത്.
Content Highlights: Yashasvi Jaiswal breaks Rohit Sharma's record with another classy knock against England