
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. എഡ്ജ്ബാസ്റ്റണില്‍ നാലാമനായി ഇറങ്ങിയ ഗില്‍ 199 പന്തിലാണ് സെഞ്ച്വറി തികച്ചത്. 11 ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
Skipper Shubman Gill's red-hot form with the willow continued with yet another 💯 in Birmingham 🔥#ENGvIND 📝: https://t.co/Av3A67xTry pic.twitter.com/BPoP0QXrH1
— ICC (@ICC) July 2, 2025
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗില്‍ നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്. ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യന്‍ നായകനായുള്ള മൂന്ന് മത്സരങ്ങളില്‍ ഗില്ലിന്റെ രണ്ടാം സെഞ്ച്വറിയാണിത്. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് ഗില്‍ എഡ്ജ്ബാസ്റ്റണില്‍ സ്വന്തമാക്കിയത്.
Content Highlights: IND vs ENG 2nd Test: Shubman Gill slams 7th Test century of career