Top

'സഭയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ല'; സര്‍ക്കാരിന്റെ നല്ലകാര്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍

പോരായ്മകളില്‍ എതിര്‍പ്പറിയിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

22 May 2022 10:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഭയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ല; സര്‍ക്കാരിന്റെ നല്ലകാര്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍
X

കോഴിക്കോട്: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍. ഓര്‍ത്തഡോക്‌സ് സഭ ആരേയും സ്ഥാനാര്‍ത്ഥികളായി നിര്‍ത്താറില്ല. സഭയ്ക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക എതിര്‍പ്പോ അടുപ്പമോ ഇല്ല. ആര് ജയിക്കണമെന്നോ തോല്‍ക്കണമെന്നോ പ്രത്യേക താത്പര്യം സഭയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭ ആരേയും പിന്തുണയ്ക്കുന്നില്ല. നിലവിലെ സ്ഥാനാര്‍ത്ഥികളില്‍ ആരും സഭാ സ്ഥാനാര്‍ത്ഥികളില്ല. മറ്റ് സഭകള്‍ പറയുന്നുണ്ടെങ്കില്‍ അത് അവരുടെ കാര്യമാണ്. സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ പിന്തുണയ്ക്കുന്നു. പോരായ്മകളില്‍ എതിര്‍പ്പറിയിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിസി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗത്തിലും അദ്ദേഹം പ്രതികരിച്ചു. ആരേയും കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്. നന്മ പറഞ്ഞുവേണം സമൂഹത്തിലിടപെടാനെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: Orthodox Sabha head Baselios Marthoma Mathews Catholicos says they have no candidate in Thrikkakara By Election

Next Story