സുനിൽ സുഖദയുടെ കാറിന് നേരെയുണ്ടായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
16 Jan 2023 9:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരേ ആക്രമണം നടത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. രതീഷ് എന്നയാളെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. രണ്ടാമത്തെ പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തൃശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചായിരുന്നു സംഭവം.
സംഭവത്തിൽ ബിന്ദു തങ്കം കല്യാണിയടക്കമുളളവർക്ക് ആക്രമത്തിൽ പരുക്കേറ്റിരുന്നു. യാത്രയ്ക്കിടെ വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് സെെഡ് നൽകാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബൈക്കുകളിലെത്തിയ യുവാക്കൾ ആക്രമിക്കുകയായിരുന്നു. യുവാക്കൾ കാറിന്റെ ഗ്ലാസ് തകർത്തതായും പരാതിയുണ്ട്. ആളൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
STORY HIGHLIGHTS: one in custody in Attack on actor Sunil Sukhada's car
- TAGS:
- Sunil Sukhada
- Thrissur
- Police