വടക്കന്‍ പറവൂരില്‍ വീണ്ടും പഴകിയ അല്‍ഫാം പിടികൂടി; നടപടി ആരംഭിച്ച് ആരോഗ്യവകുപ്പ്
ചൊവ്വാഴ്ച്ച പറവൂരിലെ മജിലിസ് ഹോട്ടലിലെ കുഴിമന്തി കഴിച്ച അറുപതിലധികം പേര് ചികിത്സ തേടിയിരുന്നു.
18 Jan 2023 5:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: വടക്കന്‍ പറവൂരിലെ ഹോട്ടലില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലില്‍ നിന്നാണ് പഴകിയഅല്ഫാം പിടികൂടിയത്. നഗരസഭാ ആരോഗ്യവകുപ്പിന്റെ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചിടാന്‍ നടപടി തുടങ്ങി.
ചൊവ്വാഴ്ച്ച പറവൂരിലെ മജിലിസ് ഹോട്ടലിലെ കുഴിമന്തി കഴിച്ച അറുപതിലധികം പേര് ചികിത്സ തേടിയിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി വീഴ്ച്ചയുണ്ടാവുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന തുടരുന്നത്. മജിലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതിന് പുറമെ ഹോട്ടലിലെ പാചകക്കാരന് ഹസൈനാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
ഇന്നലെ മജിലിസ് ഹോട്ടലില്‍ നിന്നും കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഇന്നലെ ആകെ 189 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാത്തതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കുകയും ചെയ്തിരുന്നു.
Story Highlights: old alfam caughted in paravoor hotel ernakulam