എസ് രാജേന്ദ്രനെതിരെ ജില്ലാ സമ്മേളനത്തില്‍ നടപടിയുണ്ടാകില്ല
ജില്ലാ കമ്മറ്റിയിലുള്ളയാള്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.
4 Jan 2022 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് എതിരായ നടപടി ജില്ലാ സമ്മേളനത്തില്‍ ഉണ്ടാകില്ല. സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ പറഞ്ഞു.
ദേവികുളത്തെ തിരഞ്ഞെടുപ്പ് വീഴ്ച്ചയിലും സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതിനും രാജേന്ദ്രനെതിരെ സിപിഐ എം നടപടിയിലേക്ക് നീങ്ങുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കുന്നത്. രാജേന്ദ്രനെതിരായ ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയും രാജേന്ദ്രന്റെ കത്തും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട് സമ്മേളനത്തിനു ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ തീരുമാനമെടുക്കും.ജില്ലാ കമ്മറ്റിയിലുള്ളയാള്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.
അതേ സമയം ജില്ലയിലെ ഭൂമി പ്രശ്‌നവും ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചയാണ്. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ നിയമനിര്‍മാണത്തിലൂടെ ശാശ്വതമായി പരിഹരിക്കാന്‍ റവന്യു വകുപ്പും സംസ്ഥാനസര്‍ക്കാരും തയ്യാറാകണമെന്നാണ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. പട്ടയപ്രശ്‌നമടക്കം ഒട്ടേറെ വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ ഇടപെട്ട് ഇതിനകം പരിഹാരം കണ്ടു. അവശേഷിക്കുന്ന വിഷയങ്ങളില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുമാത്രമേ പൂര്‍ണപരിഹാരം സാധ്യമാവൂ. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങള്‍ കാലോചിതമായി ഭേദഗതിചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴി. എല്‍എ ഓഫീസുകളിലുള്ള പട്ടയ അപേക്ഷകള്‍ പെട്ടെന്ന് തീര്‍പ്പാക്കി മേളയിലൂടെ ഒരുമിച്ച് പട്ടയം നല്‍കണം. പട്ടണപ്രദേശങ്ങളിലെ ഷോപ്പ്‌സൈറ്റുകള്‍ക്കും പട്ടയം ലഭ്യമാക്കണം. കര്‍ഷകരെ വര്‍ഷങ്ങളായി കഷ്ടപ്പെടുത്തുകയും ചൂഷണം ചെയ്യുന്നതും അവസാനിപ്പിച്ച് റീസര്‍വെ നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എസ് രാജേന്ദ്രനെതിരെ ജില്ലാ സമ്മേളനത്തില്‍ നടപടിയുണ്ടാകില്ല