Top

'വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് സുരാജ് പോലും ഹര്‍ജിയില്‍ ആരോപിച്ചിട്ടില്ല'; വാര്‍ത്താവിലക്ക് എന്തിനെന്ന് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍

19 April 2022 1:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് സുരാജ് പോലും ഹര്‍ജിയില്‍ ആരോപിച്ചിട്ടില്ല; വാര്‍ത്താവിലക്ക് എന്തിനെന്ന് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍
X

എറണാകുളം: നടിയെ ആക്രമിച്ച കേസിലും ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാര്‍. വധ ഗൂഢാലോചന കേസില്‍ ആറാം പ്രതിയായ സുരാജിനെതിരെ വാര്‍ത്തകള്‍ വിലക്കിയത് എന്തിനെന്ന് അറിയില്ലെന്ന് നികേഷ് കുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും നാളിതുവരെ വസ്തുതാ വിരുദ്ധമായ ഒരു വാര്‍ത്തപോലും റിപ്പോര്‍ട്ട് ടിവി നല്‍കിയിട്ടില്ല. ഈ രണ്ട് കേസുകളിലും വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയെന്ന് സുരാജ് പോലും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ കക്ഷി ചേര്‍ത്തത് റിപ്പോര്‍ട്ടര്‍ ചാനലിനെ മാത്രമാണെന്നും നികേഷ് കുമാര്‍ വ്യക്തമാക്കുന്നു.

ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചനാക്കേസിലും, നടിയെ ആക്രമിച്ച കേസിലും സുരാജിനേക്കുറിച്ച് വാര്‍ത്ത വേണ്ട എന്നാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഭാഗം കേള്‍ക്കാതെയാണ് വാര്‍ത്ത വിലക്കി ഹൈക്കോടതി ഉത്തരവ് ഇറക്കിയത്.

റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ വിധി നീക്കിക്കിട്ടാന്‍ ചാനല്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.

Content Highlight: MV Nikesh Kumar says does not know why the High Court restriction actress attack case

Next Story