'എല്‍ഡിഎഫിന്റേത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം'; നികുതി കൊള്ളയാണ് നടത്തുന്നതെന്ന് എം എം ഹസന്‍
ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഹസന്‍
4 Feb 2023 6:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പഞ്ഞു. എല്‍ഡിഎഫിന്റേത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. നികുതി കൊള്ളയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വില കൂടി. 4000 കോടി രൂപയുടെ നികുതി വരുത്തി.നികുതി കൊള്ളയാണ് നടത്തുന്നത്. ഇതിനെതിരെ യുഡിഎഫ് ശക്തമായ സമരം നടത്തുമെന്നും എം എം ഹസന്‍ പറഞ്ഞു.
ഈ മാസം ആറിന് യോഗം ചേര്‍ന്ന് സമര രീതി തീരുമാനിക്കും. ജനരോഷത്തില്‍ എല്‍ഡിഎഫ് മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്.
Story Highlights: MM Hassan Says Congress Will Fight Against Tax Hikes