Top

'അച്ചടക്കത്തിന് നിർവചനം വേണം'; താരിഖ് അൻവർ വേദിയിലിരിക്കെ എം കെ രാഘവൻ എംപി

താൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

26 Nov 2022 6:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അച്ചടക്കത്തിന് നിർവചനം വേണം; താരിഖ് അൻവർ വേദിയിലിരിക്കെ എം കെ രാഘവൻ എംപി
X

കോഴിക്കോട്: അച്ചടക്കത്തിന് നിർവചനം വേണമെന്ന് എം കെ രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി എന്ത് തീരുമാനിച്ചാലും അത് അനുസരിക്കും. അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റ കുറിച്ചിൽ ഉണ്ടാകരുതെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു. കെപിസിസി അച്ചടക്ക സമിതി ശശി തരൂരിന് നിർദേശം നൽകിയതിന് പിന്നാലെയാണ് താരിഖ് അൻവർ ഉൾപ്പെട്ട വേ​ദിയിൽ എം കെ രാഘവന്റെ പ്രതികരണം.

കെ മുരളീധരന്റെ ലോക്സഭാ സ്ഥാനാർത്ഥിത്വത്തിന് പിന്തുണയ്ക്കുന്നുവെന്ന് എം കെ രാഘവൻ പറഞ്ഞു. താൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ പരിപാടിയുടെ വേദിയിലാണ് എം കെ രാഘവന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ മുരളീധരൻ എംപി, രമേശ് ചെന്നിത്തല എംഎൽഎ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

കേരളത്തിൽ കോൺഗ്രസ്‌ വെല്ലുവിളികൾ നേരിടുന്നുവെന്ന് താരിഖ് അൻവർ പറഞ്ഞു. പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. ഒറ്റകെട്ടായി പ്രവർത്തിച്ചാൽ കോൺഗ്രസിന് തിരിച്ചു വരാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തെ സംരക്ഷിക്കാൻ തീവ്ര ശ്രമമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇടതു പക്ഷത്തിൽ നിന്ന് ഉൾപ്പെടെ കൊൺഗ്രസ് വെല്ലുവിളികൾ നേരിടുന്നുവെന്നും താരിഖ് ചൂണ്ടിക്കാട്ടി.

അതേസമയം സാധാരണക്കാർക്കൊപ്പം നേതാക്കൾ ഒട്ടി നിൽക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോഴിക്കോട് പറഞ്ഞു. നേതാക്കൾ പൊതു പ്രശനങ്ങൾ ഏറ്റെടുക്കണം. പുതിയ ചിന്തയും മുഖവും ഉണ്ടാക്കണം. നെഞ്ചോടു ചേർത്തു പോകേണ്ട സാധാരണക്കാരിൽ നിന്നും നമ്മൾ അകന്നു പോകുന്നതാണ് കോൺഗ്രസിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും രാഷ്ട്രീയത്തെ ഇപ്പോൾ സ്വീകരിക്കുന്നത്. സഹായിക്കുന്നവർക്കൊപ്പം ആളുകൾ നിൽക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴുളളതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

STORY HIGHLIGHTS: MK Raghavan MP wants kpcc Discipline needs definition

Next Story