ആര്‍എസ്എസ് വേദിയില്‍ മേയര്‍; തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സിപിഐഎം
മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന് വ്യക്തമാക്കിയിരുന്നു
10 Aug 2022 11:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് വിവാദത്തിലായ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സിപിഐഎം. ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.
മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിത്. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന് വ്യക്തമാക്കിയിരുന്നു.
നോര്‍ത്ത് ഇന്ത്യയിലൊക്കെ ആളുകള്‍ ഏത് കുട്ടികളെയും സ്നേഹത്തോടെ നോക്കും. പക്ഷെ കേരളത്തില്‍ അങ്ങനെയല്ല, പൊതുവെ കുട്ടികളോടുള്ള സമീപനത്തില്‍ നമ്മള് കുറച്ച് കര്‍ക്കശ നിലപാടാണ് സ്വീകരിക്കുന്നത്. കുട്ടികളെ സ്വാര്‍ത്ഥത പഠിപ്പിക്കുകയാണ്. അവിടെയുണ്ടായിരുന്ന ചില ബന്ധുക്കളാണ് തന്നോട് ഇത് പറഞ്ഞിട്ടുള്ളതെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മേയര്‍ പ്രസംഗിച്ചത്.
സംഭവത്തില്‍ വിശദീകരണവുമായി ബീന ഫിലിപ്പും രംഗത്തെത്തിയിരുന്നു. ബാലഗോകുലം പരിപാടിക്ക് പോകുന്നതിന് പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയിട്ടില്ലെന്നാണ് ബീന ഫിലിപ്പ് പ്രതികരിച്ചത്. ബിജെപിക്കാര്‍ നടത്തുന്ന പല പരിപാടികളിലും പോകാറുണ്ട്. അവിടെയൊന്നും വര്‍ഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ലെന്നും ബീന വിശദീകരിച്ചിരുന്നു.
Story highlights: Mayor on RSS programe; CPIM summoned to Thiruvananthapuram
- TAGS:
- Beena philip
- CPIM