Top

'സുധാകരന്‍ കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്'; മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

സുധാകരന്‍ പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും കുഴല്‍നാടന്‍

16 Nov 2022 3:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരന്‍ കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്; മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍
X

തിരുവനന്തപുരം: വിവാദ പ്രസ്താവനകളില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് സുധാകരനാണ്. അദ്ദേഹത്തെ വേട്ടയാടുക എന്നത് സിപിഐഎം അജണ്ടയാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

സുധാകരന്റെ പ്രസ്താവനയില്‍ അനാവശ്യ വിവാദമാണ് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് ശരിയായ മാധ്യമ ധര്‍മമാണോയെന്ന് പരിശോധിക്കണം. സുധാകരന്‍ പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും കുഴല്‍നാടന്‍ കുറ്റപ്പെടുത്തി.

സുധാകരനെ വേട്ടയാടുന്നതിന് പിന്നില്‍ സിപിഐഎമ്മാണ്. കെപിസിസി അദ്ധ്യക്ഷനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

അതേസമയം സുധാകരന്റെ പ്രസ്താവന നാക്കുപിഴയാണെന്ന് വിശ്വസിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പ്രതികരിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ സാദിഖലി തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചു. സുധാകരന്റെ പരാമര്‍ശത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസാണ്. ഉചിതമായ തീരുമാനം കോണ്‍ഗ്രസ് എടുക്കുമെന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story highlights: Mathew Kuzhalnadan supported K Sudhakaran

Next Story