മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരന്; 'ജാക്കി'യെ പൊക്കി പൊലീസ്
കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്
22 Jan 2023 3:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഏഴ് കിലോ മയക്കുമരുന്ന് കടത്തിയ പ്രതി പിടിയിൽ. കൊപ്രക്കളം കിഴക്ക് ഭാഗം സ്വദേശി ലസിത്ത് റോഷനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഹാഷിഷ് ഓയിലിന്റെ മൊത്തക്കച്ചവടക്കാരൻ കൂടിയാണെന്ന് പൊലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടർന്നുളള അന്വേഷണത്തിലാണ് ലസിത് റോഷൻ എന്ന ജാക്കിയെ പിടികൂടുന്നത്. പിടിയിലാകുന്ന സമയത്തും പ്രതിയുടെ കൈയിൽ നിന്ന് പൊലീസ് ഹാഷിഷ് ഓയിൽ കണ്ടെത്തിയിരുന്നു.
STORY HIGHLIGHTS: man arrested in trissur
Next Story