ടൈറ്റാനിയം ജോലി തട്ടിപ്പ്; പ്രധാനപ്രതി കസ്റ്റഡിയില്‍
ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു
31 Dec 2022 2:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാല്‍. ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. കേസിലെ പ്രധാന ഇടനിലക്കാരായ അഭിലാഷ്, ദിവ്യ നായര്‍ എന്നിവരാണ് നേരത്തെ പിടിയിലായ പ്രതികള്‍. ഇവര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
ടൈറ്റാനിയത്തില്‍ 75,000 രൂപ ശമ്പളമുള്ള ജോലികളില്‍ ഒഴിവുണ്ടെന്ന് കാണിച്ച് ദിവ്യ ഫേസ്ബുക്കില്‍ കുറിപ്പിടുന്നതാണ് തട്ടിപ്പിന് തുടക്കം. ഇത് വിശ്വസിച്ച് വിളിക്കുന്നവരില്‍ നിന്നും പത്തോ ഇരുപതോ ലക്ഷം രൂപ മുന്‍കൂറായി വാങ്ങും. പിന്നീട് അതിസുരക്ഷാ മേഖലയായ ശശി കുമാരന് തമ്പിയുടെ ഓഫീസില്‍ വ്യാജ അഭിമുഖം നടത്തും. തുടര്‍ന്നും ജോലി ലഭിക്കാതെ വന്നതോടെയാണ് പലര്‍ക്കും തട്ടിപ്പ് മനസ്സിലായത്. ഇത്തരത്തില്‍ 29 പേരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് നിഗമനം.
STORY HIGHLIGHTS: Main accused of Titanium job scam in police custody