
കേരളത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് അവാര്‍ഡ് 2025 ജേതാക്കള്‍ക്ക് ക്യാഷ്പ്രൈസും പുരസ്‌കാരവും കൈമാറി. ഇരുപതിനായിരത്തിലേറെ കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ പരീക്ഷകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ സകോളര്‍ഷിപ്പില്‍ കുട്ടികളുടെ ഉപരിപഠന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോര്‍ട്ടര്‍ ടിവി അവാര്‍ഡ് സംഘടിപ്പിച്ചത്.
റിപ്പോര്‍ട്ടര്‍ യങ് ജീനിയസ് പരീക്ഷയില്‍ വിജയികളായ സ്റ്റേറ്റ്, സിബിഎസ്ഇ വിഭാഗങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളാണ് കൈമാറിയത്. സ്റ്റേറ്റ് വിഭാഗത്തില്‍ പിപിഎംഎച്ച്എസ്എസ് കൊട്ടുക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഫെസ്ലിന്‍ കെ കെ ആണ് റിപ്പോര്‍ട്ടര്‍ യങ് ജീനിയസായി തെരഞ്ഞെടുക്കപ്പെട്ടത്. സിബിഎസ്ഇ വിഭാഗത്തില്‍ ഭവന്‍സ് ആദര്‍ശ് വിദ്യാലയത്തിലെ ശിവാനി ശിവകുമാറും റിപ്പോര്‍ട്ടര്‍ യങ് ജീനിയസായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് രണ്ടുലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മൊമന്റോയും കൈമാറി.
റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശ്ശേരി സ്റ്റുഡിയോ കോംപ്ലക്സില്‍ വച്ച് നടന്ന പരിപാടിയില്‍ റിപ്പോര്‍ട്ടര്‍ ടിവി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിന്‍, മാനേജിങ് എഡിറ്റര്‍ ആന്റ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍, എഡിറ്റോറിയല്‍ ടീം അംഗങ്ങളും ചേര്‍ന്നാണ് പുരസ്‌കാര വിതരണം നടത്തിയത്. ആദ്യ നാല് സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ഥികളും, മികച്ച പങ്കാളിത്തം കാഴ്ചവെച്ച സ്‌കൂളിലെ അധികൃതരും പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളുടെ വലിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ ഒപ്പം നില്‍ക്കാന്‍ റിപ്പോര്‍ട്ടര്‍ കുടുംബത്തിന്റെ പ്രോത്സാഹനമാണ് അവാര്‍ഡെന്ന് റിപ്പോര്‍ട്ടര്‍ ടിവി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ പറഞ്ഞു.
നാലു ഘട്ടങ്ങളായി നടത്തിയ പരീക്ഷയിലൂടെയാണ് സ്റ്റേറ്റ് , സിബിഎസ്ഇ വിഭാഗങ്ങളിലെ വിജയികളെ കണ്ടെത്തിയത്. രണ്ടുഘട്ടങ്ങളിലായി ഓണ്‍ലൈന്‍ പരീക്ഷയും തുടര്‍ന്ന് ഓഫ് ലൈന്‍ പരീക്ഷയും നടത്തിയിരുന്നു. നാലാം ഘട്ടമായ അഭിമുഖ പരീക്ഷയിലും വിജയിച്ച മിടുക്കരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടിയത്.
രണ്ടാം സമ്മാനം 5 പേര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനം പത്ത് പേര്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും, നാലാം സമ്മാനം പത്ത് പേര്‍ക്ക് സ്മാര്‍ട്ട് ഫോണുകളുമാണ് നല്‍കിയത്. കൂടാതെ എല്ലാ ജില്ലകളിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂളുകള്‍ക്കും പുരസ്‌കാരം നല്‍കി.
രണ്ടാംസ്ഥാനക്കാര്‍ (സ്റ്റേറ്റ്)
ആദില്‍ കൃഷ്ണ എം എ
ചിന്മയി ബാബുരാജ്
അസിന്‍ ഫൈസല്‍
അസ്ന കെ എ
ആദില്‍ അഹമ്മദ്
രണ്ടാംസ്ഥാനക്കാര്‍ (സിബിഎസ്ഇ)
മയൂഖ് മനോജ്
സാന്‍വിയ ശങ്കര്‍
ജറോണ്‍ ഷാജു
ഡാന്‍ പോള്‍ ജേക്കബ്
കുര്യന്‍ കെ അജിത്ത്
മൂന്നാംസ്ഥാനക്കാര്‍ (സ്റ്റേറ്റ്)
അര്‍ജുന്‍ ടി എസ്, ഡാന്‍ ഡെയ്‌സ് കുര്യന്‍, ദേവദര്‍ശന്‍ എ, അമിത് കൃഷ്ണ.എസ്, അന്‍സാഫ് അമന്‍ എ.എസ്, ആദിത്ത് വി രവീന്ദ്രന്‍, നഹാ ഫാത്തിമ വി, ഹിന ഫാത്തിമ ടി, ഹരിശങ്കര്‍ എല്‍.ജെ, നൈമ സി
മൂന്നാം സ്ഥാനക്കാര്‍ (സിബിഎസ്ഇ)
പാര്‍ത്ഥിപ് ഡി രാജ്, എം എസ് സൂര്യകിരണ്‍, മുഹമ്മദ് ഇര്‍ഫാന്‍ എം, മിലാന്‍ മഹീപ്, ആതിര ആര്‍ കമ്മത്ത്, മാളവിക എസ് കുമാര്‍, അദ്വൈത് വി ദേവ്, ശ്രീനന്ദ എസ് നമ്പ്യാര്‍, ആബേല്‍ ആര്‍ പോള്‍, ആഞ്ചലിന്‍ ബിജു
നാലാംസ്ഥാനക്കാര്‍ (സ്റ്റേറ്റ്)
സിദ്ധാര്‍ത്ഥ് എം, ഹാദി മുഹമ്മദ് ഇഖ്ബാല്‍, ആര്‍ അഭിരാമി, പാര്‍വതി കൃഷ്ണ, നക്ഷത്ര എസ് അരുണ്‍, അക്ഷയ് സാജന്‍ പി, ജുന്ന തച്ചറമ്പന്‍, ഫാഹിമ റിയ ടിപി, രൂപശ്രീ എസ് പ്രസാദ്, അഭിധ ബിജു
നാലാംസ്ഥാനക്കാര്‍ (സിബിഎസ്ഇ)
ശ്രേയ. ടി, ഫാത്തിമ സുബ്ഹാന, സാവരിയ കെ.കെ, കല്യാണി എ കെ, ഹൃതിക് എസ്, ഇള ലക്ഷ്മി ശര്‍മ്മ, ജോഹാന്‍ ഷിജു ജോര്‍ജ്ജ്, ആരോണ്‍ കൃഷ്ണ എ.വി, ഫാത്തിമ ഫര്‍ഹീന്‍, ആദില ജാഫര്‍
ജില്ലാതലത്തില്‍ വിജയികളായവര്‍
ഫാത്തിമ ജന്ന കെ, വൈഗ ലക്ഷ്മി ആര്‍, ആരതി എ ആര്‍, ആദിത്യ സുരേഷ് പി.വി, ലക്ഷ്മി ഓമനക്കുട്ടന്‍, മനസ്സ്യു ലെജി, അതുല്‍കൃഷ്ണന്‍, ലെനിന്‍ തോമസ്, വരദ മനോജ്, സഞ്ജയ് കൃഷ്ണ പി ആര്‍, അഭിജിത്ത് എസ്, ഇഷാല്‍ റഷീദ്, ഹയാന്‍ ബിന്‍ ഷബീഖ്, മുഹമ്മദ് സിനാന്‍, സെഹ്റാന്‍ ഷെമീര്‍, ഹനീഷ് നിശാന്ത്, മുഹമ്മദ് അമന്‍ സയാന്‍, ആനിയ മരിയ ഷിബു, സൈബ സുധീര്‍, ദേവാനന്ദ് പി.എസ്, പാര്‍വണ പ്രവീണ്‍, ഷെസ ഫാത്തിമ കെ.കെ, മൗക്തിക സോബിത്, ആഗ്രഹ ബിജു, അലിഷ ഷെഹ്‌സിന്‍, ഗൗതം ശങ്കര്‍, മയൂഖ എല്‍.കെ, മുഹമ്മദ് ഹമീദ്, ആഷില്‍ കല്ലേലി, കാശിനാഥ് കിഷോര്‍, നിധ ഫാത്തിമ, ഗായത്രി ബിജുമോന്‍, പാര്‍വതി.എസ്.പ്രകാശ്, എലിസബത്ത് എബി, അലോക് ഷാജി, അനന്തന്‍ പി, ആന്‍ഡ്രൂ റോയ്, നിവേദിത്.എ, പ്രണവ് പ്രവീണ്‍, തീര്‍ത്ഥ എസ് സുനില്‍, പ്രണവ് ഇ, രോഹിത് സുധീര്‍, വിഷ്ണു വി നായര്‍, മൗഷ്മി എസ് മാധവന്‍, ആയുഷ് ടി.വി, യാഷ് രാജ്, റ്യൂവല്‍ മെബി, ഐറിസ് പി. ഹിരെണ്‍.
ധനഞ്ജയ് ജി നായര്‍, നോറെല്‍, ദേവിക ആര്‍ നായര്‍, വിവേക് സാജു, ഫാത്തിമ ബത്തൂല്‍, എഷാല്‍ ഷാനു, സബിജിത്ത്.വി.എസ്, ആന്‍ഡ്രിയ റേച്ചല്‍ എബി, അച്യുത് എം മേനോന്‍, ശ്രീലക്ഷ്മി ശ്രീജിത്ത്, അനികേത് ചന്ദ്ര, അഭിനന്ദ് വി, ദേവജിത്ത് ആര്‍, മുഹമ്മദ് ഇല്യാസ് എക്കണ്ടി, മൈഥിലി. എസ്, ഗൗരി തീര്‍ത്ഥ ആര്‍, ഹവ്വ ബിന്‍ത് ഹബീബ്, ആയിഷ അബ്ദുള്‍ ഹക്ക്, മിത്രവിന്ദ വിനോദ് വി, സഞ്ജയ് വി, ആര്യമാന്‍ അരുണ്‍, ശരണ്‍ശങ്കര്‍ പി ആര്‍, മിഥില സുര്‍ജി, അഭിരാം ആര്‍, അക്ഷജ് പി ജിജീഷ്, സഹില്‍ കുമാര്‍, ബി നിവേദ് പ്രസാദ്, ഒലിവിയ, നിവേദിത വിനോദ്കുമാര്‍, അനഘ എം, അജില്‍ സ്‌കറിയ ബിനോയ്, ലിബ സൈനബ് കൊടുവായൂരില്‍, ലിയ പോള്‍, ഗൗതം എച്ച്, നൈല്‍. എന്‍.ആര്‍, ഏബല്‍ ജോര്‍ജ്ജ്, ധ്രുവ്ഗിരീഷ്, ലിയ മരിയ പ്രവീണ്‍, സാധിക മാധവി. എം, നവമി അജിത്, മാളവിക.പി, സൂരജ്. എസ്, വൈഗ രാജ്, സി എം വിശ്വജിത്ത് മേനോന്‍, സാന്റോ സാബു, നിവേദ്യ ടി എം, ദേവനന്ദ എ എസ്, നുഹ ജിയാന്‍, ഹാദിയ മറിയം പുലത്ത്, ആര്‍ എസ് സുജാത, അവന്തിക ഹരി, നീല്‍ ടോം സിനോജ്, ആബിസ് അമന്‍. പി, ആന്‍ മരിയ വര്‍ഗീസ്, ആര്യാനന്ദ സി, സല്‍മ ഫാത്തിമ, ആര്യശ്രീ കെ, സായി കൃഷ്ണ, ഇര്‍വിന്‍ സ്റ്റാന്‍ലി, ഗൗരി രാജ് എസ്, നന്ദിത നന്ദന്‍ എന്‍, ആവണി. ബി.നായര്‍, വിസ്മയ സി എച്ച്, മുഹമ്മദ്നഹല്‍ ടികെ, ആര്യാനന്ദ് കെ, വര്‍ഷ ആര്‍.ജെ, മന്ഹ സുനീര്‍, നിവേദ്യ.എം, എഡ്വിന്‍ ജോര്‍ജ്ജ്, അദ്വൈത് മുരളീധരന്‍.
അഭിനവ് പി, സാവിയോണ്‍ ടോം മാത്യു, മേധാലക്ഷ്മി മുരളി, ആര്യന്‍.ആര്‍.നായര്‍, കല്യാണി ദിലീപ്, അപ്സര അനില്‍, ആതിഷ് പ്രഷീന്‍, നന്ദിത ആര്‍ എസ്, ഹൃദിക വിനു, ഇവോണ്‍ കുര്യാക്കോസ് വിനോദ്, കാര്‍ത്തിക് കൃഷ്ണ, നിഹാരിക.എന്‍.എസ്, ആയിഷ ഹന്ന, ശ്രിയ പി സലില്‍, ഗായത്രി സി ആര്‍, അര്‍ജുന്‍ എസ്, മേധ എ പിള്ള, റെയാന.ആര്‍, സാവിയോന്‍ എ എസ്, ആല്‍വിന്‍ കെ അനീഷ്, അംന ജലീല്‍, കാശിനാഥ്. എ, അലിന്‍ ജെ അരുണ്‍, അര്‍ജുന്‍ പി സജി, സിയാന്‍ റമീസ്, മുഹമ്മദ് മുര്‍ത്തല, അനുജ ഷാജു, മിന്‍ഹ ഫാത്തിമ .ടി.പി, അബാന്‍ അബ്ദുള്‍ ജബ്ബാര്‍ സി കെ, അനഘ നന്ദ പി, ഫാത്തിമ ലാന പി.വി, ഹാദി ലുക്മാന്‍ കെ, മുഹമ്മദ് റംസല്‍.എസ്, ധ്യാന ദിനേശ് വി കെ, ആഞ്ജലീന മരിയ ഷിനോജ്, ലിനറ്റ് മരിയ ബിനോയ്, പാര്‍വതി.എം.ആര്‍, ഹുദാ നാഫിയ. എം, ഷേണ്‍പക പ്രിയ.വി, അബ്ദുള്‍ വാരിസ്, നിഫിത കെ.എസ്, രാജശ്രീ എസ് പ്രസാദ്, അനുശ്രീ.കെ.സി, ധിബ അഫിയ കെ, ഡിവൈന്‍ മരിയ തോമസ്, ഫര്‍ഹാന്‍ മുഹമ്മദ് എന്‍, ദേവിക ഷമിത്ത്, മറിയം തരുണിയം, ലക്ഷ്മി എസ് ആനന്ദ്, ഫിദ ഫാത്തിമ എം.കെ, ദേവ ബിജു, നജില്‍ മുഹമ്മദ് എകെ, വാസുദേവ് എസ്, കൈലാസ് എ വി, ഹരിനന്ദ്.ടി, നന്ദന. പി, അന്‍സില അഗസ്റ്റിന്‍, അര്‍ച്ച ഷാന്‍, സിറില്‍ ജോണ്‍, വാമിക എസ്, ദിയ കൃഷ്ണ എം.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് പുരസ്‌കാരം നേടിയ സ്‌കൂളുകള്‍
സെന്റ് മേരീസ് എച്ച്എസ്എസ്, പട്ടം
ജി.എച്ച്.എസ്.എസ്.അഞ്ചാലുംമൂട്
അമൃത വിദ്യാലയം
ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍, കായംകുളം
സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ്എസ്, കടനാട്
ഡിപോള്‍ പബ്ലിക് സ്‌കൂള്‍, തൊടുപുഴ
ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിര്‍
ശ്രീ ഗോകുലം പബ്ലിക് സ്‌കൂള്‍
എം.ഇ.എസ് എച്ച്എസ്എസ്, മണ്ണാര്‍ക്കാട്
സി.എച്ച് എം. എച്ച്.എസ്.എസ് ,പൂക്കൊളത്തൂര്‍
എം.കെ.എച്ച് എം.എം.ഒ വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് , മുക്കം
ജിഎച്ച്എസ്എസ് മേപ്പാടി, വയനാട്
മമ്പറം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
ജിവിഎച്ച്എസ്എസ് ,ഇരിയണ്ണി
ചിന്മയ വിദ്യാലയ
Content Highlights: Reporter TV young genius award winners