മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇടുക്കി സ്വദേശി മരിച്ചു
21 Jan 2023 4:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: പുതുപൊന്നാനിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാർയാത്രക്കാരൻ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിക്കായിരുന്നു അപകടം നടന്നത്.
ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവരെ എടപ്പാളിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായി തകർന്നു.
STORY HIGHLIGHTS: lorry collide with a car at Malappuram, one died
- TAGS:
- Malappuram
- lorry
- Idukki
Next Story