ഫ്ളൈയിങ് കിസ്സില്ല, ഇത്തവണ വെറൈറ്റി വിക്കറ്റ് ആഘോഷവുമായി ഹര്ഷിത് റാണ; വീഡിയോ

ലഖ്നൗ ക്യാപ്റ്റന് കെ എല് രാഹുലിനെയാണ് ഹര്ഷിത് പുറത്താക്കിയത്

dot image

ലഖ്നൗ: ഐപിഎല്ലില് ഫ്ളൈയിങ് കിസ് വിവാദത്തിന് ശേഷം പുതിയ വിക്കറ്റ് ആഘോഷവുമായി കൊല്ക്കത്ത പേസര് ഹര്ഷിത് റാണ. ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തില് അതിരുകടന്ന വിക്കറ്റ് ആഘോഷത്തിന് ഒരു മത്സരത്തില് നിന്ന് വിലക്ക് നേരിട്ടതിന് ശേഷമാണ് താരം ലഖ്നൗവിനെതിരായ മത്സരത്തില് തിരിച്ചെത്തിയത്. ഇപ്പോള് ലഖ്നൗ ക്യാപ്റ്റന് കെ എല് രാഹുലിനെ പുറത്താക്കിയതിന് ശേഷമുള്ള വിക്കറ്റ് ആഘോഷം സോഷ്യല് മീഡിയയില് വൈറലാവുകയാണ്.

ഏകാന സ്റ്റേഡിയത്തില് നടന്ന മത്സരത്തിന്റെ എട്ടാം ഓവറിലാണ് ഓപ്പണര് കെ എല് രാഹുല് പുറത്താകുന്നത്. 21 പന്തില് 25 റണ്സെടുത്ത രാഹുലിനെ ഹര്ഷിത് രമണ്ദീപ് സിങ്ങിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇത്തവണ വിക്കറ്റ് വീഴ്ത്തിയത് നിശബ്ദനായാണ് ഹര്ഷിത് ആഘോഷിച്ചത്. ലഖ്നൗ ക്യാപ്റ്റനെ പുറത്താക്കിയതിന് ശേഷം ചുണ്ടില് വിരല് വെച്ച് നില്ക്കുന്ന ഹര്ഷിത് റാണയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു.

മുമ്പ് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് ഹര്ഷിത് ഫ്ളൈയിങ് കിസ്സ് നടത്തിയത്. മായങ്ക് അഗര്വാളിനെതിരെ നടത്തിയ വിവാദ ഫ്ളൈയിങ് കിസ്സില് മാച്ച് ഫീയുടെ 60 ശതമാനമായിരുന്നു പിഴ. പിന്നീട് ഡല്ഹിക്കെതിരായ മത്സരത്തില് അഭിഷേക് പോറെലിനെ ബൗള്ഡാക്കിയതിന് പിന്നാലെ വീണ്ടും ഫ്ളൈയിങ് കിസ്സിന് ശ്രമിച്ചെങ്കിലും താരം സ്വന്തം പ്രവര്ത്തി നിയന്ത്രിച്ച് നിര്ത്തുകയായിരുന്നു. എന്നാലും ആഘോഷം അതിരുവിട്ടെന്ന് ആരോപിച്ചെന്ന് ഐപിഎല് അച്ചടക്കസമിതി കണ്ടെത്തുകയും ഹര്ഷിത്തിനെ ഒരു മത്സരത്തില് നിന്ന് വിലക്കുകയുമായിരുന്നു.

dot image
To advertise here,contact us
dot image