'മറ്റുള്ളവരുടെ കാര്യത്തില്‍ കരുതലുള്ള, സഹപ്രവര്‍ത്തകരെ സ്നേഹിക്കുന്ന നേതാവ്'; രാജീവ് ഗാന്ധിയെ അനുസ്മരിച്ച് കെ വി തോമസ്
വളരുന്ന ഇന്ത്യയെ സ്വപ്നം കണ്ട ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം ചരമ വാര്‍ഷിക ദിനമാണിന്ന് .
21 May 2022 2:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ അനുസ്മരിച്ച് കെവി തോമസ്. 'മറ്റുള്ളവരുടെ കാര്യത്തില്‍ കരുതലുള്ള, സഹപ്രവര്‍ത്തകരെ സ്നേഹിക്കുകയും അവരോട് ആദരവ് കാണിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു രാജീവ് ഗാന്ധി'യെന്ന് കെ വി തോമസ് അനുസ്മരിച്ചു. അദ്ദേഹം കൊല്ലപ്പെടുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയും ജന്മദിനാശംസള് നേര്‍ന്നിരുന്നുവെന്നും കെവി തോമസ് ഓര്‍ത്തെടുത്തു.
കെ വി തോമസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം-
വളരുന്ന ഇന്ത്യയെ സ്വപ്നം കണ്ട ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം ചരമ വാര്‍ഷിക ദിനമാണിന്ന് .
മറ്റുള്ളവരുടെ കാര്യത്തില്‍ കരുതലുള്ള, സഹപ്രവര്‍ത്തകരെ സ്നേഹിക്കുകയും അവരോട് ആദരവ് കാണിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു രാജീവ് ഗാന്ധി.
1991 മെയ് മാസം 21ന് ആണ് ശ്രീപെരുമ്പത്തൂരില്‍ വച്ച് എല്‍ ടി ടി പ്രവര്‍ത്തകര്‍ ബോംബ് സ്ഫോടനത്തിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അതിനുമുമ്പ് മെയ് 10 ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ എന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുകയും എനിക്ക് ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് ഷോള് അണിയിക്കുകയും ചെയ്തു.
1985 മുതല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ തലകുനിക്കുന്നു.