Top

കുഞ്ഞാമനും പ്രൊഫ. ടിജെ ജോസഫിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; മികച്ച കവി അന്‍വര്‍ അലി

27 July 2022 12:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാമനും പ്രൊഫ. ടിജെ ജോസഫിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; മികച്ച കവി അന്‍വര്‍ അലി
X

തൃശൂര്‍: 20121ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍. കവി അന്‍വര്‍ അലിക്ക് കവിതാ വിഭാഗത്തിൽ പുരസ്‌കാരം. 'മെഹ്ബൂബ് എക്‌സ്പ്രസ്' എന്ന കൃതിക്കാണ് പുരസ്കാരം. പ്രൊഫ. ടി ജെ ജോസഫും പുരസ്കാരത്തിന് അർഹനായി. 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. എതിര് എന്ന ആത്മകഥയ്ക്ക് ജീവചരിത്രം വിഭാഗത്തില്‍ എം കുഞ്ഞാമനും അവാർഡിന് അർഹനായി. വൈശാഖനും പ്രൊഫ.കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ.കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.ജയശീലന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

കവിത - അന്‍വര്‍ അലി -മെഹബൂബ് എക്‌സ്പ്രസ്

നോവല്‍ - ഡോ. ആര്‍ രാജശ്രീ - കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത

നോവല്‍ - വിനോയ് തോമസ് - പുറ്റ്

ചെറുകഥ - ദേവദാസ് വിഎം - വഴി കണ്ടുപിടിക്കുന്നവര്‍

നാടകം - പ്രദീപ് മണ്ടൂര്‍ - നമുക്ക് ജീവിതം പറയാം

സാഹിത്യ വിമര്‍ശനം - എന്‍ അജയകുമാര്‍ - വാക്കിലെ നേരങ്ങള്‍

വൈജ്ഞാനിക സാഹിത്യം - ഡോ. ഗോപകുമാര്‍ ചോലയില്‍ - കാലാവസ്ഥാവ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും

ജീവചരിത്രം/ആത്മകഥ - പ്രൊഫ. ടിജെ ജോസഫ് - അറ്റുപോകാത്ത ഓര്‍മ്മകള്‍

ജീവചരിത്രം/ആത്മകഥ - എം കുഞ്ഞാമന്‍ - എതിര്

യാത്രാവിവരണം - വേണു - നഗ്നരും നരഭോജികളും

വിവര്‍ത്തനം - അയ്മനം ജോണ്‍ - കായേന്‍ (ഷൂസെ സരമാഗൂ)

ബാലസാഹിത്യം - രഘുനാഥ് പലേരി - അവര്‍ മൂവരും ഒരു മഴവില്ലും

ഹാസസാഹിത്യം - ആന്‍ പാലി - അ ഫോര്‍ അന്നമ്മ

Story highlights: Kunjaman and Prof. TJ Joseph got Kerala Sahitya Academi Award

Next Story