Top

'കിളികൊല്ലൂരിലേത് ഒറ്റപ്പെട്ട സംഭവം'; കുറ്റവാളികള്‍ക്കെതിര നടപടിയെടുക്കണം സിപിഐഎം ജില്ലാ സെക്രട്ടറി

കിളികൊല്ലൂരിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് ഈ മാസം 27 ന് വൈകിട്ട് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാംകുറ്റി ജംഗ്ഷനില്‍ പൊതു സമ്മേളനം നടത്തുമെന്നും സുദേവന്‍ പറഞ്ഞു

24 Oct 2022 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിളികൊല്ലൂരിലേത് ഒറ്റപ്പെട്ട സംഭവം; കുറ്റവാളികള്‍ക്കെതിര നടപടിയെടുക്കണം സിപിഐഎം ജില്ലാ സെക്രട്ടറി
X

കൊല്ലം: കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ സൈനികനും സഹോദരനും മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍. പൊലീസിനോടുള്ള മതിപ്പും വിശ്വാസവും തകര്‍ക്കുന്ന നിലയില്‍ ഉള്ള ഒറ്റപ്പെട്ട സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഡിവൈഎഫ്‌ഐയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ സത്യസന്ധമായിട്ടുള്ള വിശദ പരിശോധന നടത്തണമെന്നും എസ് സുദേവന്‍ ആവശ്യപ്പെട്ടു. കിളികൊല്ലൂരിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് ഈ മാസം 27 ന് വൈകിട്ട് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാംകുറ്റി ജംഗ്ഷനില്‍ പൊതു സമ്മേളനം നടത്തുമെന്നും സുദേവന്‍ പറഞ്ഞു.

സംഭവത്തില്‍ ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മര്‍ദനമേറ്റ വിഘ്‌നേഷ് ക്രൈംബ്രാഞ്ച് കൊല്ലം യൂണിറ്റ് ഓഫീസിലെത്തി മൊഴി നല്‍കി. സൈനികനായ വിഷ്ണു രാജസ്ഥാനിലെ ക്യാംപില്‍ പരാതി നല്‍കുകയും ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് എസിപി അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ എസ്എച്ച്ഒ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

STORY HIGHLIGHTS: Kilikollur incident CPIM district secretary should take action against criminals

Next Story