Top

കിഫ്ബി സാമ്പത്തിക ഇടപാട്: തോമസ് ഐസക്കിന് ഇ ഡി നോട്ടീസ്

ചൊവ്വാഴ്ച്ച കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

17 July 2022 6:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിഫ്ബി സാമ്പത്തിക ഇടപാട്: തോമസ് ഐസക്കിന് ഇ ഡി നോട്ടീസ്
X

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കിഫ്ബിയിലേക്ക് വിദേശത്ത് നിന്നും പണം സ്വീകരിച്ചതില്‍ നിയമ ലംഘനമുണ്ടെന്ന് ആരോപണങ്ങളെ തുടര്‍ന്നാണ് ഇ ഡി ഐസക്കിനെ വിളിച്ചുവരുത്തിയതെന്നാണ് സൂചന. നേരത്തേ കിഫ്ബി സിഇഒ ക്ക് ഇ ഡി നേരത്തേ നോട്ടീസ് അയച്ചിരുന്നു. മസാല ബോണ്ട് വഴി ഫണ്ട് സ്വീകരിച്ചതില്‍ വിദേശ വിനിമയ ചട്ടലംഘനം നടന്നു എന്ന പരാതിയെത്തുടര്‍ന്നാണ് മുന്‍ ധനമന്ത്രിക്ക് നോട്ടീസ് നല്‍കിയത്.

അതേസമയം തനിക്ക് ഇ ഡി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. നോട്ടീസ് കിട്ടിയാലും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും അവർക്ക് തന്നെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.

STORY HIGHLIGHTS: KIIFB Financial Transaction ED Notice to Thomas Isaac

Next Story