Top

'സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍'; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

30 March 2022 6:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പുതുക്കിയ മദ്യ നയത്തിനും മന്ത്രിസഭയോഗം അംഗികാരം നല്‍കി. കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്നതിനാണ് നയത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് കൂടുതല്‍ ബീവറേജസ് അനുവദിക്കും. ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടും. ഐടി മേഖലയില്‍ മദ്യശാലകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. ഐടി മേഖലയില്‍ പബ്ബ് ഉള്‍പ്പെടെ ആരംഭിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ സര്‍ക്കാറിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഇതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഉതകുന്നതാണ് പുതുക്കിയ മദ്യ നയം. നേരത്തെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മദ്യനയത്തില്‍ ഇല്ല.

ഇന്ന വൈ്കീട്ട് ചേരുന്ന ഇടതുമുന്നണി യോഗവും പുതിയ മദ്യ നയം ചര്‍ച്ച ചെയ്യുന്നുണ്ട്. പുതിയ മദ്യ നയം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും.

Content Highlight: Kerala Cabinet approves new liquor policy

Next Story