ഡിസിസി പ്രസിഡന്റിന് തെറിവിളി; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
30 Jan 2023 1:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കി: ഡിസിസി പ്രസിഡന്റിനെതിരെയും കോണ്‍ഗ്രസ് അംഗമായ വനിത പഞ്ചായത്ത് പ്രസിഡന്റിനെതിരെയും അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. കരുണാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നെടുംങ്കണ്ടം ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ടോമി പ്ലാവുവച്ചതില്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ഷൈജന്‍ ജോര്‍ജ്ജ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ് യശോധരന്‍ അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി നയിച്ച സമരയാത്രയുടെ സമാപന സമ്മേളന നഗറില്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ടോമിയുടെയും ഷൈജന്റെയും അസഭ്യവര്‍ഷം.
Next Story