Top

കെ സുധാകരനോട് എം വി നികേഷ് കുമാർ മാപ്പ് പറഞ്ഞോ?; റിപ്പോർട്ടർ ചാനൽ ചീഫ് എഡിറ്ററുടെ മറുപടി

9 Aug 2022 5:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ സുധാകരനോട് എം വി നികേഷ് കുമാർ മാപ്പ് പറഞ്ഞോ?; റിപ്പോർട്ടർ ചാനൽ ചീഫ് എഡിറ്ററുടെ മറുപടി
X

കൊച്ചി: കെ സുധാകരനെ മോന്‍സന്‍ മാവുങ്കലിന്റെ മസാജ് പാര്‍ലറില്‍ കണ്ടെന്ന വാര്‍ത്ത വ്യാജമായതിനാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിച്ച് ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാര്‍. പ്രസ്തുത റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിഴവ് ഉണ്ടായതായി സമിതി കണ്ടെത്തിയില്ലെന്ന് നികേഷ് കുമാര്‍ പറഞ്ഞു. കെ സുധാകരന്റെ പ്രതികരണം തേടാത്തതാകാം കേന്ദ്ര വാര്‍ത്താ സംപ്രേക്ഷണ മന്ത്രാലയത്തിന്റെ നടപടിക്ക് കാരണം. 'നമുക്കൊന്ന് ഹൃദയം തുറന്ന് സംസാരിക്കണം' എന്ന് കെ സുധാകരന്‍ തന്നെ ഫോണ്‍ ചെയ്ത് പറഞ്ഞതുകൊണ്ടാണ് കെപിസിസി അദ്ധ്യക്ഷന്റെ വിശദീകരണം നല്‍കാതിരുന്നെന്ന് മന്ത്രാലയത്തെ അറിയിച്ചു. വാര്‍ത്താ സംപ്രേക്ഷണ മന്ത്രാലയം ചാനില്‍ ഖേദപ്രകടനം സ്‌ക്രോള്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചാല്‍ ഒരു മാധ്യമത്തിന് മറ്റ് മാര്‍ഗമില്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് എഡിറ്റര്‍ വ്യക്തമാക്കി.

'മോന്‍സന്‍ കേസില്‍ കെ സുധാകരന്റെ പങ്കെന്ത്?' എന്ന വിഷയത്തില്‍ നടത്തിയ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് നികേഷ് കുമാറിന്റെ പ്രതികരണം. കെ സുധാകരനെതിരെ നല്‍കിയ വാര്‍ത്ത സത്യവിരുദ്ധമാണെന്ന് സുധാകരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞുവെന്ന് കേന്ദ്ര മന്ത്രി ലോക് സഭയില്‍ വ്യക്തമാക്കിയ കാര്യം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമല്ലോ എന്ന പി എം നിയാസിന്റെ വാക്കുകള്‍ക്കാണ് അവതാരകന്‍ മറുപടി നല്‍കിയത്.

എം വി നികേഷ് കുമാറിന്റെ മറുപടി:

'സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ ഞങ്ങൾ ഇതുവരെ മറുപടി നൽകിയിട്ടില്ല. വാർത്താപരമായ പിശകുകൾ ഉണ്ടെന്ന് വാർത്താ വിനിമയ കേന്ദ്രം അറിയിച്ചിട്ടില്ല. എന്നാൽ ഐ&ബി മന്ത്രാലയത്തിൽ സുധാകരൻ ഒരു പരാതി കൊടുക്കുകയും ആപരാതിയിൽ റിപ്പോ‍ട്ട‍‍ർ ടിവിയെ കൊണ്ട് മാപ്പ് പറയിക്കും വിധത്തിൽ കേന്ദ്ര സഹമന്ത്രിയെ ഇടപെടുവിച്ച് അപ്പോളജി സ്ക്രോൾ കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാപ്പ് അല്ല കൊടുക്കാൻ പോകുന്നത് കോപ്പാണ്. എന്താണ് ആ പെൺകുട്ടി പറഞ്ഞതെന്ന് സംബന്ധിച്ച് ഞങ്ങൾക്ക് നല്ല വ്യക്തതയുണ്ട്'.

'അന്ന് സംഭവിച്ച രസകരമായ സംഭവം കൂടി പറയാം. വാർത്ത പോയി തുടങ്ങിയ സമയത്ത് രാവിലെ 10 മണിക്ക് സുധാകരൻ എന്നെ വിളിച്ചു. സുധാകരന്റെ അഞ്ച് മിസ്ഡ് കോൾ ഫോണിലുണ്ട്. സുധാകരനെ തിരിച്ച് വിളിച്ചപ്പോൾ 'നമുക്കൊന്ന് ഹൃദയം തുറന്ന് സംസാരിക്കണം' എന്ന് എന്നോട് പറഞ്ഞു. എന്തിനാണ് സുധാകരൻ എന്നെ വിളിച്ച് ഹൃദയം തുറന്ന് സംസാരിക്കണം എന്ന് പറഞ്ഞത്'.

'റിപ്പോർട്ടർ ചാനലിനെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന് ഐ&ബി മന്ത്രാലയത്തിലൂടെ സുധാകരൻ ആവശ്യപ്പെട്ടു. ഞങ്ങൾ നൽകിയ വാർത്തയിൽ എന്തെങ്കിലും പിഴവ് വന്നുവെന്ന് വാർത്താ വിനിമയ കേന്ദ്രം വ്യക്തമാക്കിയിരുന്നെങ്കിൽ ഞങ്ങൾ മാപ്പ് പറഞ്ഞേനെ. ഐ&ബി മന്ത്രാലയം സ്ക്രോൾ ഇടണമെന്ന് പറഞ്ഞാൽ ഇനിയും ഇടും. മാപ്പ് അല്ല കൊടുക്കുന്നത് കോപ്പ് ആണ്'.

'ഐ&ബി മന്ത്രാലയത്തിന്റെ പരാതികൾ പരിശോധിക്കുന്ന സമിതിക്ക് മുൻപാകെ ഞാൻ ഹാജരായി. ഞാൻ അഭിഭാഷകനെ ഒന്നും വെച്ചിട്ടില്ല. ഞാൻ നേരിട്ടാണ് പോയത്. റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവ് ഉണ്ടായതായി സമിതി കണ്ടെത്തിയില്ല. കെ സുധാകരന്റെ വിശദീകരണം എന്തുകൊണ്ട് നൽകിയില്ല എന്ന് സമിതി ചോദിച്ചു. 'സുധാകരനുമായി എന്നെ ഇങ്ങോട്ട് വിളിച്ചിരുന്നുവെന്നും ' എന്നും 'നേരിട്ട് ഹൃദയം തുറന്ന് സംസാരിക്കാം എന്ന് സുധാകരന്‍ പറഞ്ഞുവെന്നും ഞാൻ മന്ത്രാലയത്തെ അറിയിച്ചു', എന്നും എം വി നികേഷ് കുമാർ പറഞ്ഞു.

STORY HIGHLIGHTS: Has MV Nikesh Kumar apologized to K Sudhakaran? Reporter Channel Chief Editor Reply

Next Story