ബിൽക്കീസ് ബാനുവിന് ഐക്യദാർഢ്യം; ലിജോയുടെ നിലപാടിന് സല്യൂട്ടെന്ന് സമൂഹ മാധ്യമങ്ങളില് പ്രേക്ഷകര്

'ഇതാണ് നിലപാട്'

dot image

ബില്ക്കിസ് ബാനു കേസില് പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയതിൽ പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെ താൻ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ച് പ്രതികരണമറിയിച്ചത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായും പ്രതികരണങ്ങളെത്തുന്നുണ്ട്.

''ഇതാണ് നിലപാട്, നിലപാട് കാണിച്ചു തന്നതിന് ഇടനെഞ്ചിൽ നിന്നും അഭിവാദ്യങ്ങൾ, ഇതാണ് യഥാർത്ഥ "നാരീ ശക്തി ", ഈ നിലപാടിന് അഭിനന്ദനങ്ങൾ, നിലപാടുള്ള, നട്ടെലുള്ള സിനിമാകാരൻ, നന്ദി ലിജോ, മലയാള സിനിമയിൽ നട്ടെല്ലുള്ളവർ ഉണ്ടെന്ന് കാണിച്ചു തന്നതിന്'' എന്നിങ്ങനെയാണ് കമന്റ് ബോക്സിൽ നിറയുന്ന പ്രതികരണങ്ങൾ.

അതേസമയം, മലൈക്കോട്ടൈ വാലിബനാണ് ലിജോയുടെ വരാനിരിക്കുന്ന സിനിമ. ജനുവരി 25-ന് റിലീസിനൊരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകർക്ക് ലിജോയുടെ ചിത്രം നിരാശ നൽകില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

dot image
To advertise here,contact us
dot image