ഷെബി ചൗഘട്ടിന്റെ 'വേറെ ഒരു കേസ്'; ഫസ്റ്റ് ലുക്ക് പുറത്ത്

വിജയ് നെല്ലിസ്, അലന്‍സിയര്‍, ബിന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു

dot image

ഷെബി ചൗഘാട്ട് സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എക്‌സ്പിരിമെന്റല്‍ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയില്‍ ഒരുങ്ങുന്നത്.

സാമൂഹിക പ്രസക്തി ഉള്ള പ്രമേയം വിഷയമാകുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന നീതി നിഷേധങ്ങള്‍ക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

വിജയ് നെല്ലിസ്, അലന്‍സിയര്‍, ബിന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, അംബി പ്രദീപ്, അനുജിത്ത് കണ്ണന്‍, സുജ റോസ്, കാര്‍ത്തി ശ്രീകുമാര്‍, ബിനുദേവ്, യാസിര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. കുറച്ച് നാളുകള്‍ക്ക് ശേഷം അലന്‍സിയര്‍ ശക്തമായൊരു കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥന്‍ ഫുവാദ് പനങ്ങായ് ആണ് 'വേറെ ഒരു കേസ്' നിര്‍മ്മിക്കുന്നത്. സുധീര്‍ ബദര്‍, ലതീഷ്, സെന്തില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം രജീഷ് രാമന്‍. എഡിറ്റിംഗ് അമല്‍ ജി സത്യന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. പിആര്‍ഒ - ബിജിത്ത് വിജയന്‍.

Content Highlights: Vere Oru Case movie first look out

dot image
To advertise here,contact us
dot image