'ഗോമൂത്ര സംസ്ഥാനങ്ങളില് മാത്രമാണ് ബിജെപി വിജയിക്കുന്നത്'; വിവാദവുമായി ഡിഎംകെ എംപി

'ഗോമൂത്രത്തിന്റെ ഗുണങ്ങള് ഡിഎംകെയ്ക്ക് ഉടന് മനസിലാകും'.

dot image

ന്യൂഡല്ഹി: ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില് ബിജെപി നേടിയ വിജയത്തെ കുറിച്ച് ഡിഎംകെ എംപി സെന്തില് കുമാര് നടത്തിയ പരാമര്ശം വിവാദമായി. ഈ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് എംപി വിശേഷിപ്പിച്ചതാണ് വിവാദമായത്. ഈ പരാമര്ശത്തിനെതിരെ ബിജെപി രംഗത്തെത്തി. ഗോമൂത്രത്തിന്റെ ഗുണങ്ങള് ഡിഎംകെക്കാര് ഉടന് മനസിലാക്കുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു.

'ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില് മാത്രമാണ് ബിജെപി വിജയിക്കുന്നത്. ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് അവയെ വിളിക്കുന്നത്.' എന്നായിരുന്നു സെന്തില് കുമാറിന്റെ വാക്കുകള്.

രാജ്യത്തെ ജനങ്ങള് ഇത്തരം പരാമര്ശങ്ങള് നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ഗോമൂത്രത്തിന്റെ ഗുണങ്ങള് ഡിഎംകെയ്ക്ക് ഉടന് മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന് ശ്രമിക്കുന്നവര്ക്ക് ജനങ്ങളില് നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്കി.

dot image
To advertise here,contact us
dot image