Top

'സ്ത്രീകളുടെ പേരില്‍ രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടി'; ഷാഫി നരബലി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും പൊലീസിന്

ഷാഫി സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ വിദഗ്ധനാണെന്നാണ് പൊലീസ് പറയുന്നത്

19 Oct 2022 3:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീകളുടെ പേരില്‍ രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടി; ഷാഫി നരബലി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും പൊലീസിന്
X

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ശ്രീദേവിയെന്ന ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ സ്ത്രീകളുടെ പേരില്‍ മറ്റു രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടി ഉപയോഗിച്ചതിന് തെളിവ്. സജ്ന മോള്‍, ശ്രീധ എന്നീ പേരിലാണ് വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചത്. പ്രൊഫൈല്‍ ഉപയോഗിച്ച് നരബലി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.

2021 നവംബറിലാണ് നരബലിയെക്കുറിച്ച് സംസാരിക്കുന്നത്. ഷാഫി സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ വിദഗ്ധനാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായുള്ള തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചു. കൊലപാതകം നടന്ന ദിവസം രാവിലത്തെ സംഭവമാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്‌കരിച്ചത്.

സെപ്തംബര്‍ 26 ന് രാവിലെ 9.15 ന് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷന്‍ സ്ട്രീറ്റിലേക്ക് പോയി. ശേഷം സ്‌കോര്‍പിയോ കാറുമായി 9.25-ഓടൊ ചിറ്റൂര്‍ റോഡിലേക്ക് തിരിച്ചെത്തി പത്മയെക്കൂട്ടി ഇലന്തൂരിലേക്ക് പുറപ്പെടുകയായിരുന്നു.

ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുന്‍കാല ചെയ്തികള്‍ സംബന്ധിച്ച് ലൈല പറഞ്ഞത്. ഇലന്തൂര്‍ നരബലിയ്ക്ക് മുമ്പ് പ്രതികള്‍ കാളീ പൂജ നടത്തിയതായും പ്രതികള്‍ വ്യക്തമായി.

Story Highlights: Elanthoor Incident Accused Shafi Used Two Other Fake Facebook Accounts

Next Story