കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളളവർക്ക് നിയമനം; പി എസ് സി തീരുമാനം
ഒഴിവുകൾ പരിശോധിച്ച ശേഷമായിരിക്കും നിയമനം
10 May 2022 3:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളള ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ പി എസ് സി യോഗത്തിൽ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിലായതിനെ തുടർന്ന് മാറ്റിവെച്ച 545 ഒഴിവുകളിലേക്ക് അതാത് റാങ്ക് പട്ടികളിൽ നിന്ന് നിയമന ശുപാർശ നൽകാനാണ് തീരുമാനം.
കാലാവധി കഴിഞ്ഞ റാങ്ക് പട്ടിക നീട്ടുന്നതുമായി ബന്ധപ്പെട്ട ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. 2018 മാർച്ച് ഒന്നിലെ വിധിയാണ് ഫെബ്രുവരി 15നു സുപ്രീം കോടതി അംഗീകരിച്ചത്. കേസിന് പോയവർക്ക് അനുകൂലമായി വിധി വന്നപ്പോൾ തന്നെ നിശ്ചിത ഒഴിവുകൾ ഉദ്യോഗാർത്ഥികൾക്കായി പി എസ് സി മാറ്റി വെച്ചിരുന്നു. ഈ ഒഴിവുകൾ പരിശോധിച്ച ശേഷമായിരിക്കും നിയമനം.
കേസിനു പോയവർക്കായി നീക്കിവെച്ച ഒഴിവുകളുടെ എണ്ണം, ഇത് സംബന്ധിച്ച ഹെെക്കോടതിയിലെ നിയമോപദേഷ്ടാവിന്റെ ഉപദേശം എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.
Story highlights: decision to appoint candidates in expired PSC rank list
- TAGS:
- PSC
- PSC Rank List
- kerala govt