തിരുവനന്തപുരം വലിയതുറയിൽ നവജാത ശിശുവിന്റെ മൃതദേഹം
28 Jan 2022 2:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വലിയതുറ പാലത്തിന് സമീപത്താണ് നവജാത ശിശുവിന്റെ മ്യതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിന്റെ മൃതേദഹം കണ്ട പ്രദേശവാസികൾ പൊലീസിന് വിവരമറിയിക്കുകയായിരുന്നു. വലിയതുറ ഗോഡൗണിന് സമീപത്ത് താമസിക്കുന്ന യുവതിയുടേതാണ് കുഞ്ഞെന്ന് സംശയമുണ്ട്. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Next Story