Top

'അച്ഛാ, എന്റെ ടോക്കിങ് ടോമിന്റെ ബാറ്ററി പോയി..' വിശേഷം തിരക്കിയ ബിനീഷ് കോടിയേരിയോട് മകള്‍

31 Oct 2021 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അച്ഛാ, എന്റെ ടോക്കിങ് ടോമിന്റെ ബാറ്ററി പോയി.. വിശേഷം തിരക്കിയ ബിനീഷ് കോടിയേരിയോട് മകള്‍
X

കള്ളപ്പണക്കേസില്‍ ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയോട് കളിപ്പാട്ടത്തെ കുറിച്ച് പരാതി പറഞ്ഞ് മകള്‍. വീട്ടിലെത്തിയതിന് പിന്നാലെ മക്കളെ ചേര്‍ത്ത് പിടിച്ച ബിനീഷ് എന്താണ് വിശേഷങ്ങള്‍ എന്ന് തിരക്കിയപ്പോഴായിരുന്നു ഇളയ മകള്‍ കളിപ്പാട്ടത്തെ കുറിച്ചുള്ള പരിഭവം പങ്കുവച്ചത്. നമുക്ക് ഉടനെ തന്നെ ബാറ്ററി വാങ്ങാമെന്ന് ബിനീഷും മകളോട് പ്രതികരിച്ചു. വികാരപരമായ സ്വീകരണമായിരുന്നു ബിനീഷിന് വിട്ടില്‍ ലഭിച്ചത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടിയ ബിനീഷ് കോടിയേരി ഞായറാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിനീഷ് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് വ്യക്തമാക്കി. തിരുവനന്തപുരത്തെ വീട്ടിലേക്കാണ് താന്‍ പോകുന്നതെന്നും ബിനീഷ് പറഞ്ഞു. ആദ്യം വീട്ടിലെത്തി അച്ഛനേയും അമ്മയേയും കുടുംബത്തേയും കാണട്ടെ അതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് ഇത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വന്നതെന്നും വൈകിയെങ്കിലും നീതി ലഭിച്ചുവെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.

പിന്നാലെയായിരുന്നു വിട്ടിലെത്തിയത്. ബിനീഷിനെ കാത്ത് പിതാവും മുതിര്‍ന്ന് സിപിഐഎം നേതാവുമായ കോടിയേരി ബാലകൃഷ്ണനും കൊച്ചുമക്കളും വീടിന് പുറത്ത് തന്നെ നിലയുറപ്പിച്ചിരുന്നു.

അതേസമയം, ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനും യാതൊരു ഇടപെടലും നടത്താന്‍ കഴിഞ്ഞിട്ടില്ല, അദ്ദേഹം നില്‍ക്കുന്ന സ്ഥാനത്ത് നിന്നും ഇടപെടാന്‍ കഴിയില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും റെനീറ്റ വ്യക്തമാക്കി. ജയില്‍ മോചിതനായ ശേഷം ബിനീഷ് കോടിയേരി ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെയാകാമായിരുന്നുവെന്നും ഭാര്യ റെനീറ്റ പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടതിനോടൊന്നും വഴങ്ങാത്തത് കൊണ്ട് ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. ഇതില്‍ വാസ്തവമില്ലെന്നും റെനീറ്റ വ്യക്തമാക്കി.

'ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോലും ഞങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇടപെട്ടിരുന്നുവെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു

ഇഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് യാതൊരു തരത്തിലും ഇടപെടാന്‍ സാധിച്ചിട്ടില്ല. അതുഎന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല.'

Next Story

Popular Stories