Top

ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണക്കേസ്; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആറില്‍ വധശ്രമം കൂടി ചേര്‍ത്തു

27 Jun 2022 3:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണക്കേസ്; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആറില്‍ വധശ്രമം കൂടി ചേര്‍ത്തു
X

കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണ കേസില്‍ എഫ്‌ഐആറില്‍ വധശ്രമം(307) കൂടി ചേര്‍ത്തു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കന്നതിന്റെ ദൃശ്യങ്ങല്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. നരഹത്യയടക്കമുള്ള വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

എസ്ഡിപിഐ നേതാവായ സഫീര്‍ എന്നയാളാണ് ജിഷ്ണുവിനെ മുക്കികൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ ഒളിവിലാണ്. വെള്ളത്തില്‍ മുക്കിയതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുന്നതും പേരുകള്‍ പറയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആയുധ പരിശീലനം ലഭിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന ഡിവൈഎഫ്‌ഐയുടെ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ തെളിവുകള്‍ പുറത്തുവന്നത്.

കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ 29 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. കേസില്‍ ഇതുവരെ ആറ് പേര്‍ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഒളിവില്‍ പോയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ജിഷ്ണുവിനെ ലീഗ്-എസ്ഡിപിഐ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, പൊലീസും എസ്ഡിപിഐയും ഒത്തു കളിക്കുകയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട എസ്ഡിപിഐയുടെ ഒരു പ്രവര്‍ത്തകനെ പോലും പിടികൂടാത്തതും ഇതിനാലാണ്. ലീഗ് പ്രവര്‍ത്തകരെ പാതിരാത്രിയില്‍ പോലും വേട്ടയടുകയാനെന്നും യൂത്ത് ലീഗ് ആരോപിച്ചു.

STORY HIGHLIGHT: Balussery mob attack case; Attempted murder was added to the FIR based on the footage

Next Story