
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിലെ മിന്നൽ പരിശോധനയിലൂടെ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്. പരിശോധന നടന്ന 78 ഔട്ട്ലെറ്റുകളിൽ 70 എണ്ണത്തിലും മദ്യം വിറ്റ തുകയും കൗണ്ടറിൽ കണ്ട തുകയും തമ്മിൽ വ്യത്യാസമുള്ളതായി കണ്ടെത്തി. എട്ട് ജില്ലകളിലെ ചില ഔട്ട്ലെറ്റുകളിൽ പ്രത്യേക തരം മദ്യം കൂടുതലായി വിറ്റഴിച്ചു.
നാല് ജില്ലകളിലെ ചില ഔട്ട്ലെറ്റുകളിൽ സ്റ്റോക്കിൽ മദ്യം കുറവുള്ളതായും ഓപ്പറേഷൻ മൂൺലൈറ്റിലൂടെ വ്യക്തമായി. ഒരു വർഷത്തിനുള്ളിൽ പാലക്കാട്ടെ കൊളപ്പുള്ളി ഔട്ട്ലെറ്റിൽ മദ്യക്കുപ്പി പൊട്ടിയ ഇനത്തിൽ മാറ്റിവെച്ചത് 3.93 ലക്ഷം രൂപയുടെ മദ്യമാണ്.
പൊട്ടിയതായി കാണിച്ചതിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. മദ്യം പൊതിഞ്ഞു നൽകുന്ന കടലാസ്സിൽ വരെ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക