Top

അയൽവാസിയുടെ വെട്ടേറ്റ് വയനാട്ടിൽ നാല് വയസുകാരൻ കൊല്ലപ്പെട്ടു

സംഭവത്തിൽ അയൽവാസിയായ ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

19 Nov 2022 12:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയൽവാസിയുടെ വെട്ടേറ്റ് വയനാട്ടിൽ നാല് വയസുകാരൻ കൊല്ലപ്പെട്ടു
X

വയനാട്: അയൽവാസിയുടെ വെട്ടേറ്റ് നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു. മേപ്പാടി നെടുമ്പാലപറമ്പിൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (4) ആണ് മരിച്ചത്. ചികിത്സയിലായിരുന്ന കു‍ഞ്ഞ് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജിതേഷിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജയപ്രകാശുമായണ്ടായ വ്യക്തി വൈരാ​ഗ്യത്തിലാണ് അയൽവാസിയായ ജിതേഷ് ആക്രമണം നടത്തിയത്. നെടുമ്പാല പള്ളിക്കവല അം​ഗനവാടിക്ക് സമീപത്ത് വെച്ച് വാക്കത്തികൊണ്ട് വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ അമ്മ അനിലയ്ക്കും പരുക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തന്നെ അമ്മയേയും കുഞ്ഞിനേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തലയ്ക്ക് ​ഗുരുത പരുക്കേറ്റ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

STORY HIGHLIGHTS: A four year old boy was killed by a neighbor in Wayanad

Next Story