ഊതിയവരെല്ലാം 'ഫിറ്റ്'; കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധന പാളി

ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ഡിപ്പോയിലെത്തിയത്
ഊതിയവരെല്ലാം 'ഫിറ്റ്'; കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധന പാളി

കൊച്ചി: കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധന പാളി. ഇന്ന് രാവിലെ നടത്തിയ പരിശോധനകളാണ് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരിച്ചടി നേരിട്ടത്. മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ഡിപ്പോയിലെത്തിയത്. അമ്പതിലധികം പേരെ പരിശോധിക്കുകയും ചെയ്തു. മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്ന് മെഷീന്‍ കാണിച്ചതോടെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബ്രത്ത് അനലൈസര്‍ മെഷീന്‍ തകരാറാണ് കാരണമെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ പരിശോധന നിര്‍ത്തിവെച്ച് മടങ്ങിപ്പോവുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com