വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്ത സംഭവം; പ്രതി ലഹരിയ്ക്ക് അടിമയെന്ന് പൊലീസ്

പ്രതിയുടെ കൈവശമുണ്ടായിരുന്ന എയർഗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു
വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്ത സംഭവം; പ്രതി ലഹരിയ്ക്ക് അടിമയെന്ന് പൊലീസ്

മലപ്പുറം: വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ പ്രതി അബു താഹിർ ലഹരിയ്ക്ക് അടിമയെന്ന് മൊഴി ലഭിച്ചതായി പൊലീസ്. ആക്രമണം നടത്തുമ്പോൾ അബു താഹിർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശമുണ്ടായിരുന്ന എയർഗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.

വീട്ടിലുണ്ടായിരുന്നവർ കിടക്കുകയായിരുന്നതിനാലാണ് അപകടം ഒഴിവായത്. ആളുകൾ ഉണർന്നിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലഹരിയിലായിരുന്ന അബു താഹിർ വീടിന് മുന്നിൽ വന്ന് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകൾ തകര്‍ന്നിട്ടുണ്ട്. അബു താഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.

ഒരു വർഷം മുൻപാണ് കോട്ടക്കൽ അരിച്ചോൾ സ്വദേശിനിയുമായി പ്രതിയുടെ നിക്കാഹ് നടന്നത്. എന്നാൽ പ്രതി ലഹരിമരുന്നിന് അടിമയാണെന്ന് ചൂണ്ടിക്കാട്ടി പെണ്കുട്ടിയിടെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിലുള്ള വിദ്വേഷമാണ് പ്രതിയെ പ്രകോപിപ്പിച്ചത്.ഒരു മാസം മുൻപ് തന്നെ ആയുധം വാങ്ങി പരിശീലനം നടത്തിയ ശേഷമായിരുന്നു പ്രതിയുടെ ആക്രമണം.

വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്ത സംഭവം; പ്രതി ലഹരിയ്ക്ക് അടിമയെന്ന് പൊലീസ്
യാത്രക്കിടെ ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

Related Stories

No stories found.
logo
Reporter Live
www.reporterlive.com