കരുണാകരന്റെ മകന് എല്ലായിടത്തും ഫിറ്റാണ്: പി കെ കുഞ്ഞാലിക്കുട്ടി

'വയനാട് ഉപതിരഞ്ഞെടുപ്പ് വന്നാല് കോണ്ഗ്രസ് തന്നെ മത്സരിക്കും'

dot image

ന്യൂഡല്ഹി: കരുണാകരന്റെ മകന് കെ മുരളീധരന് ഏത് സീറ്റിലും ഫിറ്റാണെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വയനാട് ഉപതിരഞ്ഞെടുപ്പ് വന്നാല് കോണ്ഗ്രസ് തന്നെ മത്സരിക്കും. സീറ്റില് ലീഗ് അവകാശവാദം ഉന്നയിക്കില്ല. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണ്. രാജ്യസഭ സീറ്റ് തന്നെയാണ് ലീഗിന്റെ ആവശ്യം. വയനാട്ടില് ഏത് കോണ്ഗ്രസ് നേതാവ് വന്നാലും ഇപ്പോഴത്തെ വിജയം ലഭിക്കും. 'ഇന്ഡ്യ' സഖ്യം എല്ലാ കാലത്തും പ്രതിപക്ഷത്ത് ഇരിക്കില്ല. ലീഗിന്റെ രാജ്യസഭ സീറ്റില് തീരുമാനം തങ്ങള് എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുല് ഗാന്ധി ഒഴിഞ്ഞാല് വയനാട്ടില് കെ മുരളീധരനെ പരിഗണിക്കണമെന്ന ചര്ച്ച കോണ്ഗ്രസിനുള്ളില് ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് മുരളീധരന് പിന്തുണയുമായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുക്കുന്നത്. മുരളീധരനെ വയനാട്ടില് പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില് അദ്ദേഹം വയനാട്ടില് മത്സരിക്കുകയാണെങ്കില് പൂര്ണ്ണ പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. കൂടാതെ മുരളീധരനെ വടകരയില്നിന്ന് തൃശ്ശൂരിലേക്ക് മാറ്റിയതില് പാര്ട്ടിക്കുള്ളിലും പ്രതിഷേധം പുകയുന്നുണ്ട്.

തൃശ്ശൂരുകാര് കൈവിട്ട മുരളീധരന് വയനാട്ടിലേക്കെത്തുമോ? ആവശ്യം ശക്തം, ചര്ച്ച സജീവം

സംഘ്പരിവാര് ശക്തികള്ക്ക് സാംസ്കാരിക തലസ്ഥാനം തുറന്നുകൊടുത്തതിന്റെ ഉത്തരവാദിത്തം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്, കെപിസിസി വര്ക്കിങ് പ്രസിഡന്റ് ടി എന് പ്രതാപന് എന്നിവര്ക്കാണെന്ന് തൃശ്ശൂരിലെ യൂത്ത് കോണ്ഗ്രസിലെ ഒരുവിഭാഗം പരസ്യമായി ആരോപിച്ചിരിക്കുകയാണ്. ഇരുവര്ക്കുമെതിരേ നഗരത്തില് പോസ്റ്ററുകളും വന്നു. അതിനാല് പാര്ട്ടിയില് കലഹം രൂക്ഷമാകുന്നതിനിടെ മുരളീധരന് ഉടന് അര്ഹമായ പരിഗണ നല്കി പ്രതിസന്ധി പരിഹരിക്കുകയെന്നതായിരിക്കും നേതൃത്വത്തിന് മുന്നിലുള്ള ഏകപോംവഴി. അതിനാല് ഒഴിവുവരുന്ന വയനാട് സീറ്റിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന് സധ്യതയേറെയാണ്. ലീഗ് നേതാക്കള് ഇക്കാര്യത്തില് അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ മുരളീധരനെ വയനാട് മത്സരിപ്പിക്കാനുള്ള സാധ്യതയേറെയാണ്.

dot image
To advertise here,contact us
dot image