എക്സിറ്റ് പോളുകൾ വിശ്വസനീയമല്ല, എൽഡിഎഫിന്റെ വോട്ട് ചോരില്ല: എ കെ ബാലൻ

സംസ്ഥാനത്ത് എൽഡിഎഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകുമെന്ന് എ കെ ബാലൻ
എക്സിറ്റ് പോളുകൾ വിശ്വസനീയമല്ല, എൽഡിഎഫിന്റെ വോട്ട് ചോരില്ല: എ കെ ബാലൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ വിശ്വസനീയമല്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. 2014ലും 2019ലും ബിജെപിക്ക് അനുകൂല തരംഗമായിരുന്നുവെന്നും എന്നാൽ ഇത്തവണ അതില്ലെന്നും എ കെ ബാലൻ പറഞ്ഞു. എക്സിറ്റ് പോൾ എന്ത് പറഞ്ഞാലും ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. ഇൻഡ്യ മുന്നണി മുന്നേറ്റമുണ്ടാക്കും. സംസ്ഥാനത്ത് എൽഡിഎഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകും. ബിജെപിയെ ചലിപ്പിച്ചത് ജമാ അത്താണ്. ചിലയിടത്ത് എസ്ഡിപിഐയും ബിജെപിയും പിന്തുണച്ചു. വടകരയിൽ ഇത് പ്രകടമാണ്. ബിജെപി ജയിക്കുമെന്ന സർവ്വേ പച്ചക്കളളമാണ്. എൽഡിഎഫിന്റെ വോട്ട് ഒരിക്കലും ചോരില്ല. സർവ്വേ ഫലം പറയുന്ന മൂന്ന് സീറ്റുകളിലും ബിജെപി തോൽക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ചില്‍ താഴെ സീറ്റ് മാത്രമെന്ന് പറയുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്‍ട്ടുചെയ്യുന്നു. എല്‍ഡിഎഫിന് സീറ്റ് ലഭിക്കില്ലെന്ന് പല സര്‍വ്വേ റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനപ്പെട്ട ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേയില്‍ യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകളെന്നാണ് പറയുന്നത് എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് വരെയെന്നും പറയുന്നു. എന്‍ഡിഎയ്ക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റു വരെയാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്നലെ പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ ഇന്‍ഡ്യ മുന്നണിക്ക് നിരാശയാണ് നല്‍കുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.

എന്‍ഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353368), ഡൈനിക് ഭാസ്‌കര്‍ (281350), ന്യൂസ് നാഷണ്‍ (342378), ജന്‍ കി ബാത് (362392) എന്നിങ്ങനെയാണ് പ്രവചനം.

എക്സിറ്റ് പോളുകൾ വിശ്വസനീയമല്ല, എൽഡിഎഫിന്റെ വോട്ട് ചോരില്ല: എ കെ ബാലൻ
യുഡിഎഫിന് മേല്‍കൈ, ബിജെപി അക്കൗണ്ട് തുറക്കും; എക്‌സിറ്റ് പോളുകള്‍ക്ക് ഒരേ സ്വരം

Related Stories

No stories found.
logo
Reporter Live
www.reporterlive.com